23 January 2026, Friday

Related news

January 16, 2026
January 15, 2026
January 7, 2026
December 28, 2025
December 24, 2025
December 23, 2025
December 21, 2025
December 20, 2025
December 18, 2025
December 18, 2025

സിദ്ധാര്‍ത്ഥിന്റെ മരണം: 31 വിദ്യാര്‍ത്ഥികള്‍ക്ക് പഠനവിലക്ക്

Janayugom Webdesk
കൽപ്പറ്റ
March 1, 2024 10:46 pm

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസസ് സർവകലാശാല പൂക്കോട് കാമ്പസിലെ ബി വി എസ് സി ആന്റ് അനിമൽ ഹസ്ബൻഡറി രണ്ടാം വർഷ വിദ്യാർത്ഥി നെടുമങ്ങാട് സ്വദേശി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്ക് പഠന വിലക്ക്. ഇന്നലെ വൈകിട്ട് യൂണിവേഴ്സിറ്റി സെന്ററിൽ ചേർന്ന ആന്റി റാഗിങ് കമ്മിറ്റിയുടേതാണ് തീരുമാനം. 

കോളജിലെ ആന്റി റാഗിങ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ 31 വിദ്യാർത്ഥികൾക്കാണ് പഠന വിലക്ക് ഏർപ്പെടുത്തിയത്. 19 വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തേക്കും 12 പേര്‍ക്ക് ഒരു വർഷത്തേക്കുമാണ് വിലക്ക്. ഇവർക്ക് അംഗീകൃത സ്ഥാപനങ്ങളിൽ എവിടെയും പഠനം നടത്താനാകില്ല. ഇവരെ കോളജ് ഹോസ്റ്റലിൽ നിന്നടക്കം പുറത്താക്കാനും കമ്മിറ്റി നിർദേശിച്ചിട്ടുണ്ട്. ആന്റി റാഗിങ് സ്ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരിൽ നിന്ന് തെളിവെടുത്തിരുന്നു. 

Eng­lish Summary:Siddharth’s death: 31 stu­dents banned
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.