19 December 2025, Friday

Related news

December 18, 2025
November 7, 2025
October 31, 2025
October 22, 2025
October 10, 2025
October 6, 2025
September 22, 2025
September 13, 2025
July 18, 2025
July 2, 2025

ശമ്പളവും പെൻഷനും മുടങ്ങില്ല; മന്ത്രി കെ എൻ ബാലഗോപാൽ

Janayugom Webdesk
തിരുവനന്തപുരം
March 2, 2024 12:11 pm

സംസ്ഥാനത്ത്‌ ശമ്പളവും പെൻഷനും മുടങ്ങില്ലെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇക്കാര്യം ഉറപ്പ്‌ തരുന്നുവെന്നും സാങ്കേതികമായ ചില കാരണങ്ങൾകൊണ്ടാണ്‌ ഒന്നാം തീയതി പണം പിൻവലിക്കാൻ കഴിയാതിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ ഗതിയിൽ കിട്ടേണ്ട 13,000 കോടി രൂപ ഈ മാസം കേന്ദ്രസർക്കാർ നൽകിയിട്ടില്ല. ഏഴാം തീയതിയോടെ സുപ്രീം കോടതിയിൽ കേരളത്തിന്റെ കേസ്‌ പരിഗണിക്കും. സംസ്ഥാനത്തിന്റെ ആകെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താനാണ്‌ കേന്ദ്രനീക്കം. എന്നാൽ ഇതുകൊണ്ട്‌ ശമ്പളവും പെൻഷനും മുടങ്ങില്ല. സാങ്കേതികമായ ചില പ്രശ്‌നങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായിട്ടുണ്ട്‌. 13,600 കോടി തരുന്നില്ല എന്നത്‌ വലിയ തോതിൽ നമ്മളെ ബാധിച്ചിട്ടുണ്ട്‌. കേസിന്‌ പോയില്ലെങ്കിലും കിട്ടേണ്ട പണമാണിത്‌ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Min­is­ter KN Bal­agopal about salary issue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.