16 January 2026, Friday

Related news

January 14, 2026
December 27, 2025
December 11, 2025
October 25, 2025
October 22, 2025
October 15, 2025
September 25, 2025
September 24, 2025
September 17, 2025
September 14, 2025

‘പോയി ഗോവിന്ദൻ മാസ്റ്ററെ കാണെ‘ന്ന് സുരേഷ് ​ഗോപി; കുഞ്ഞിന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച അമ്മയെ പരിഹസിച്ചു

Janayugom Webdesk
തൃശൂര്‍
March 2, 2024 12:38 pm

അപൂർവരോ​ഗമുള്ള കുഞ്ഞിന് ചികിത്സാ സഹായം ചോദിച്ചെത്തിയ അമ്മയെ പരിഹസിച്ച് സുരേഷ് ​ഗോപി. കോയമ്പത്തൂരിൽ താമസിക്കുന്ന സിന്ധു, സുരേഷ് ​ഗോപിയോട് മകൻ അശ്വിന് ചികിത്സക്കായി സഹായം അഭ്യർഥിച്ചപ്പോൾ ഈർഷ്യയോടെ ഗോവിന്ദൻ മാസ്റ്ററെ പോയി കാണാനായിരുന്നു മറുപടി. തമിഴ്‌നാട് സ്വദേശിനിയായ സിന്ധു കോടിശ്വരൻ എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയാണ് സുരേഷ് ​ഗോപിയെ അറിയുന്നത്. ഗുരുവായൂർ ക്ഷേത്രദർശനത്തിനിടെ സുരേഷ് ​ഗോപിയെയും സംഘത്തേയും കണ്ടപ്പോൾ രണ്ടു വയസ്സുള്ള മകൻ അശ്വിനേയും എടുത്ത് സഹായം അഭ്യര്‍ത്ഥിച്ചത്.

​ഗോവിന്ദൻ മാസ്റ്ററെ പോയി കാണാൻ പറഞ്ഞപ്പോൾ കളിയാക്കിയതാണെന്ന്‌ മനസ്സിലാകാതെ ക്ഷേത്ര നടയിലുണ്ടായിരുന്നവരോട് ആരാണ് ​ഗോവിന്ദൻ മാസ്റ്ററെന്നുംഅദ്ദേഹത്തെ കാണാൻ സുരേഷ് ​ഗോപി പറഞ്ഞുവെന്നും അറിയിക്കുകയായിരുന്നു. അവിടെ കൂടിയവരാണ് സുരേഷ് ​ഗോപി പറഞ്ഞതിന്റെ അര്‍ത്ഥം സിന്ധുവിനോട് പറയുന്നത്. മാസ്റ്റോസൈറ്റോസിസ് എന്ന അപൂർവ രോഗത്തിന് ചികിത്സയിലാണ് അശ്വിൻ. മരുന്നിന് മാത്രം ദിവസം ആയിരങ്ങള്‍ വേണ്ടിവരും. മകന്റെ രോഗാവസ്ഥ മൂലം ജോലിക്ക് പോകാനാകുന്നില്ല. സുമനസ്സുകളുടെ സഹായത്തിലാണ് ചികിത്സ മുന്നോട്ട് പോകുന്നതെന്നും അവര്‍ അറിയിച്ചു.

Eng­lish Summary:Suresh Gopi said ‘go and see Govin­dan Mas­ter’; He mocked the moth­er who sought med­ical help for her baby
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.