19 December 2025, Friday

Related news

December 19, 2025
December 8, 2025
November 21, 2025
November 7, 2025
November 4, 2025
October 24, 2025
September 14, 2025
September 1, 2025
August 3, 2025
July 22, 2025

പട്ടാമ്പിയിൽ നേർച്ചയ്ക്ക് കൊണ്ടുവന്ന ആന ലോറിയിൽ നിന്നിറങ്ങി ഓടി; പശുക്കളെയും ആടിനെയും ചവിട്ടിക്കൊന്നു, ഒരാൾക്ക് പരിക്ക്

Janayugom Webdesk
പാലക്കാട്
March 4, 2024 8:42 am

പാലക്കാട് പട്ടാമ്പിയിൽ നേർച്ചക്ക് എത്തിച്ച ആന തിരിച്ചു കൊണ്ടുപോകുന്നതിനിടെ ലോറിയിൽ നിന്ന് ഇറങ്ങിയോടി. ഇന്ന് പുലർച്ചെയാണ് സംഭവം. ആനയുടെ ചവിട്ടേറ്റ് തമിഴ്‌നാട് സ്വദേശിക്ക് പരിക്കേറ്റു. ആന സഞ്ചരിച്ച സ്ഥലത്തെ വീടുകളും കടകളും തകർത്തു. ആനയെ ഇതുവരെ തളക്കാൻ സാധിച്ചിട്ടില്ല.

പാലക്കാട് ആനമുറിയിൽ എത്തിയപ്പോൾ ചായ കുടിക്കാൻ വണ്ടി നിർത്തിയപ്പോഴാണ് ആന ലോറിയിൽ നിന്ന് ഇറങ്ങി വിരണ്ടോടിയത്. പോയ വഴിയിൽ രണ്ട് വളർത്തുമൃ​ഗങ്ങളേയും ചവിട്ടി വീഴ്ത്തി. പുഴയോടു ചേർന്ന് ജനവാസ മേഖലയിൽ ആന നിലയുറപ്പിച്ചതായാണു വിവരം. പരിക്കേറ്റ ആളിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. താമരശ്ശേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മുത്തു എന്ന ആനയാണ് വിരണ്ടോടിയത്.

Eng­lish Sum­ma­ry: ele­phant ran out of the lorry
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.