2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
April 1, 2025
March 31, 2025
March 31, 2025
March 31, 2025

കേരളത്തിലെത്തിയ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ്

Janayugom Webdesk
തിരുവനന്തപുരം
March 5, 2024 10:46 am

കേരളത്തിലെത്തിയ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കോഡ്. 2023ല്‍ രാജ്യത്തിനകത്തു നിന്ന് 2,18,71,641 സന്ദര്‍ശകര്‍ കേരളത്തില്‍ എത്തിയെന്നും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.92 ശതമാനം വര്‍ധനയാണിതെന്നും ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

2022ല്‍ 1,88,67, 414 ആഭ്യന്തര സഞ്ചാരികളാണ് കേരളത്തില്‍ എത്തിയത്.കോവിഡിന് മുമ്പുള്ള വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവ് 18.97 ശതമാനം വർധിച്ചു. 2023 ൽ എറണാകുളം ജില്ലയിലാണ് ഏറ്റവുമധികം സന്ദർശകർ എത്തിയത് – 44,87,930 പേർ. ഇടുക്കി (36,33,584), തിരുവനന്തപുരം (35,89,932), തൃശൂർ (24,78,573), വയനാട് (17,50,267) ജില്ലകളാണ് തൊട്ടുപിന്നിൽ.കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ട്. 2022 ൽ 3,45,549 സഞ്ചാരികളാണ് എത്തിയതെങ്കിൽ 2023 ൽ ഇത് 6,49,057 പേരായി. 87.83 ശതമാനത്തിന്റെ വളർച്ചയാണിത്. 2,79,904 വിദേശസഞ്ചാരികൾ എത്തിയ എറണാകുളം ജില്ലയാണ് ഒന്നാമത്.

തിരുവനന്തപുരം (1,48,462), ഇടുക്കി (1,03,644), ആലപ്പുഴ (31,403), കോട്ടയം (28,458) ജില്ലകളാണ് തൊട്ടുപിന്നിൽ.സഞ്ചാരികൾക്ക്‌ എല്ലാ സീസണിനും അനുയോജ്യമായി മാറുന്ന കേരളത്തിനുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മന്ത്രി പറഞ്ഞു. മലബാറിലേക്ക് കൂടുതൽ വിദേശസഞ്ചാരികളെ എത്തിക്കുന്നതിന്‌ പ്രത്യേക പദ്ധതികൾ ആസൂത്രണം ചെയ്യും. സർഫിങ് പരിശീലിപ്പിക്കുന്ന സ്വകാര്യ ക്ലബ്ബുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. ഇത്തരം സാഹസിക വിനോദ പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബുകൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Eng­lish Summary:
An all-time record in the num­ber of domes­tic tourists in Kerala

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.