22 January 2026, Thursday

Related news

January 21, 2026
November 18, 2025
November 12, 2025
October 6, 2025
October 3, 2025
August 31, 2025
August 21, 2025
July 19, 2025
June 22, 2025
June 9, 2025

കാട്ടാന ആക്രമത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്ന് സഹോദരന്‍

Janayugom Webdesk
തിരുവനന്തപുരം
March 5, 2024 12:38 pm

കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ കോണ്‍ഗ്രസ് മുതലെടുപ്പ് നടത്തുന്നുവെന്ന് ഇന്ദിരയുടെ സഹോദരന്‍ സുരേഷ് പറഞ്ഞു. രാഷ്ട്രീയ മുതലെടുപ്പ് നടത്തും എന്ന് പ്രതീക്ഷിച്ചിരുന്നില്ല.

മൃതദേഹം മോര്‍ച്ചറിയില്‍ നിന്ന് ബലമായി കൊണ്ടു പോകുകയാണ് സമരക്കാര്‍ ചെയ്ത്തത്. ഇനി അത്തരമൊരു പ്രതിഷേധത്തിനില്ല.വിഷയത്തിൽ സർക്കാർ കൃത്യമായി ഇടപെട്ടിട്ടുണ്ട്. മന്ത്രിമാരുമായി സംസാരിച്ചുവെന്നും സർക്കാരിന്റെ ഇടപെടലിൽ തൃപ്തരാണെന്നും സുരേഷ് പറഞ്ഞു.സംഭവത്തിൽ ഇന്നലെത്തന്നെ അടിയന്തര നടപടിക്ക് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉത്തരവിട്ടിരുന്നു. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണ് വീട്ടമ്മയുടെ മരണത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇതിനിടെ സംഭവത്തിൽ അടിയന്തര യോഗം ചേരാനും പ്രദേശത്ത് പ്രത്യേകം ടീമിനെ നിയോഗിച്ച് പട്രോളിംഗും ശക്തിപെടുത്തുവാനും മുഖ്യ വനം മേധാവിക്ക് വനം മന്ത്രി നിര്‍ദേശം നല്‍കി. മരിച്ച ഇന്ദിരയുടെ കുടുംബത്തിന് എല്ലാ വിധ പിന്തുണയും നഷ്ട പരിഹാരവും നല്‍കാന്നും മന്ത്രി നിര്‍ദേശിച്ചു. പ്രദേശത്ത് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതാണെന്നും വനം വകുപ്പ് മന്ത്രി അറിയിച്ചു.

Eng­lish Summary:
The Con­gress is tak­ing advan­tage of the inci­dent of killing an elder­ly woman in a katana attack, brother

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.