8 December 2025, Monday

Related news

December 1, 2025
November 6, 2025
November 2, 2025
October 17, 2025
October 7, 2025
September 22, 2025
September 16, 2025
September 1, 2025
July 2, 2025
June 8, 2025

ഷേഖ് ഷാജഹാനെ സിബിഐ കസ്റ്റഡിയില്‍ വിടാനുള്ള കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് നടപ്പാക്കാതെ പശ്ചിമബംഗാള്‍ സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 6, 2024 10:44 am

സന്ദേശ്റാലി അക്രമ സംഭവങ്ങളിലെ മുഖ്യപ്രതിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഷേഖ് ഷാജഹാനെ സിബിഐ കസ്റ്റഡിയില്‍ വിടാനുള്ള കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്ത പശ്ചിമബംഗാള്‍ സര്‍ക്കാര്‍, ഷാജഹാനെയും മുഴുവന്‍ കേസിന്റെ വിവരങ്ങളും ചൊവ്വ പകല്‍ നാലരയോടെ സബിഐക്ക് കൈമാറണമെന്നായിരുന്നു ഉത്തരവ് .കനത്ത പ്രഹരമേൽപ്പിച്ച ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച തൃണമൂൽ സർക്കാർ ഷാജഹാനെ പൊലീസ്‌ കസ്റ്റഡിയിൽനിന്ന്‌ വിട്ടുനൽകിയില്ല. രാത്രി എഴരയോടെ സിബിഐ സംഘം പൊലീസ്‌ ആസ്ഥാനത്തുനിന്ന്‌ മടങ്ങി.

സന്ദേശ്ഖാലി മേഖലയിലെ നജാത്ത്, ബംഗാവ് പൊലീസ് സ്റ്റേഷനുകളിൽപ്പെട്ട എല്ലാ കേസുകളും സിബിഐക്ക്‌ കൈമാറാനും ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടിരുന്നു. അതേസമയം, സർക്കാരിന്റെ അപ്പീൽ അടിയന്തരമായി കേൾക്കാൻ സുപ്രീംകോടതി തയ്യാറായില്ല.ഷാജഹാന്റെ 12.78 കൊടി രൂപയുടെ വസ്‌തുവകകൾ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട്‌ ഇഡി കണ്ടുകെട്ടി. സന്ദേശ്ഖാലിയിൽ കേന്ദ്രസേന റൂട്ട് മാർച്ച് തുടങ്ങി. ബംഗാളിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന്‌ കേന്ദ്ര വനിതാ കമീഷൻ അധ്യക്ഷ രേഖാ ശർമ രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ച്‌ ആവശ്യപ്പെട്ടു.

Eng­lish Summary:
West Ben­gal govt not imple­ment­ing Cal­cut­ta High Court order to release Sheikh Shah Jahan in CBI custody

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 8, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.