22 November 2024, Friday
KSFE Galaxy Chits Banner 2

വിദേശ നിക്ഷേപം തകര്‍ന്നടിഞ്ഞു ; 2023ല്‍ 21 ശതമാനം മാത്രം

Janayugom Webdesk
ന്യൂഡല്‍ഹി
March 7, 2024 9:45 pm
2023 സാമ്പത്തിക വര്‍ഷം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ വന്‍ ഇടിവ്. നിക്ഷേപം 21 ശതമാനം എന്ന സര്‍വകാല റെക്കോഡിലേക്ക് ചുരുങ്ങി. ഇതോടെ രാജ്യത്തേക്കുള്ള വിദേശ നിക്ഷേപത്തിന്റെ തോത് 41.31 ദശലക്ഷം ഡോളറിലെത്തിയെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേന്ദ്ര സര്‍ക്കാര്‍ കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ വ്യവസായ വാണിജ്യ വകുപ്പ് ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. വികസിത രാജ്യങ്ങളിലെ പണപ്പെരുപ്പം, സാമ്പത്തിക മാന്ദ്യം എന്നിവയാണ് നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ ഭീമമായ കുറവ് വരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
രാജ്യത്തേക്ക് വരുന്നതും പുറത്തേക്ക് പോകുന്നതുമായ വിദേശ നിക്ഷേപത്തിന്റെ തോതിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ഏപ്രില്‍-നവംബര്‍ മാസത്തെ കണക്കനുസരിച്ച് 1354 കോടി ഡോളര്‍ ഇടിവാണ് ഉണ്ടായിരിക്കുന്നത്.
Eng­lish Sum­ma­ry: for­eign invest­ment collapsed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.