23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

ലോക്സഭ തെരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

Janayugom Webdesk
തിരുവനന്തപുരം
March 8, 2024 9:03 pm

കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കേരളത്തിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയതലത്തില്‍ ആകെ 39 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. സംസ്ഥാനത്തെ 16 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ (കാസര്‍കോട്), കെ സുധാകരന്‍ (കണ്ണൂര്‍), ഷാഫി പറമ്പില്‍ (വടകര), രാഹുല്‍ ഗാന്ധി (വയനാട്), എം കെ രാഘവന്‍ (കോഴിക്കോട്), വി കെ ശ്രീകണ്ഠന്‍ (പാലക്കാട്), രമ്യ ഹരിദാസ് (ആലത്തൂര്‍), കെ മുരളീധരന്‍ (തൃശൂര്‍), ബന്നി ബഹന്നാന്‍ (ചാലക്കുടി), ഹൈബി ഈഡന്‍(എറണാകുളം), ഡീന്‍ കുര്യാക്കോസ് (ഇടുക്കി), കെ സി വേണുഗോപാല്‍ (ആലപ്പുഴ), കൊടിക്കുന്നില്‍ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍ ), ശശി തരൂര്‍ (തിരുവനന്തപുരം) എന്നിവരാണ് പട്ടികയില്‍ ഉള്ളത്.

ഛത്തീസ്ഗഢ്, കര്‍ണാടക, കേരള, മേഘാലയ, നാഗാലാന്‍ഡ്, ലക്ഷദ്വീപ്, സിക്കിം, തെലങ്കാന, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകളാണ് ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ നടന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതി യോഗമാണ് ആദ്യ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കിയതെന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Eng­lish Sum­ma­ry: lok sab­ha elec­tions con­gress candidates
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.