28 January 2026, Wednesday

Related news

January 27, 2026
January 26, 2026
January 23, 2026
January 21, 2026
January 21, 2026
January 18, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026

ബിജെപിയുടെ പാത്രവിതരണത്തിനിടെ തിക്കും തിരക്കും: സ്ത്രീ മരിച്ചു 

Janayugom Webdesk
മുംബൈ
March 9, 2024 10:46 pm
മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ബിജെപി സംഘടിപ്പിച്ച പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. 50 കാരിയായ മനു തുള്‍സിറാം രജ്പുത് ആണ് കുഴഞ്ഞുവീണ് മരിച്ചത്.  ബിജെപി നാഗ്പൂർ സിറ്റി യൂണിറ്റ് റെഷിംബാഗ് ഏരിയയിൽ രാവിലെ 10.30 ഓടെ സംഘടിപ്പിച്ച പരിപാടിയിലാണ് സംഭവം നടന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന നിര്‍മ്മാണ തൊഴിലാളികള്‍ക്കായി വീട്ടുപാത്രങ്ങള്‍ വിതരണം ചെയ്യുന്നുമുണ്ടായിരുന്നു. കടുത്ത വെയിലില്‍ ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കവെ കുഴഞ്ഞുവീണ സ്ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും സക്കർദാര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ അറിയിച്ചു.  കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ നവിമുംബൈയില്‍ ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത 13 പേര്‍ സൂര്യാഘാതമേറ്റ് മരിച്ച സംഭവമുണ്ടായിരുന്നു. ഈ സംഭവത്തില്‍ ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചിരുന്നു. എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ വെളിച്ചം കണ്ടിട്ടില്ല.
Eng­lish Sum­ma­ry: Woman killed in stam­pede at BJP event in Nagpur
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.