19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 10, 2024
December 10, 2024
December 9, 2024
December 9, 2024
December 9, 2024
December 8, 2024
December 5, 2024
December 3, 2024
December 3, 2024

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിനെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് മുഴുവന്‍സീറ്റിലും സ്വന്തംസ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 11, 2024 10:50 am

കോണ്‍ഗ്രസുമായുള്ള എല്ലാ സഖ്യസാധ്യതകളും തള്ളി പശ്ചിമബംഗാളിലെ 42 ലോക്സഭാ സീറ്റുകളിലും സ്വന്തം സ്ഥാനാര്‍ത്ഥികലെ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനനേതൃത്വത്തിന്റെ എതിര്‍പ്പിനിടയിലും തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യത്തിനുള്ള പാര്‍ട്ടി ഹൈക്കമാന്‍ഡ് നീക്കംഫലം കണ്ടില്ല. ബിജെപിയെ തൃപ്തിപ്പെടുത്താനുള്ള മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ അജന്‍ഡയാണ് നടപ്പായതെന്ന് മറ്റ പ്രതിപക്ഷ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടി.

നിലവിൽ തൃണമൂലിന് 24 ലോക്‌സഭാംഗങ്ങളാണ് ബംഗാളിൽനിന്നുള്ളത്‌. ഏഴ്‌ എംപിമാർക്ക്‌ സീറ്റില്ല. 24 പുതുമുഖങ്ങൾ. ബിജെപിയിൽനിന്ന്‌ കൂറുമാറിയെത്തിയ നാലുപേരടക്കം 11 എംഎൽഎമാർ സ്ഥാനാർഥി പട്ടികയിലുണ്ട്‌.മുൻ ക്രിക്കറ്റ് താരങ്ങളായ യൂസഫ് പഠാൻ ബഹരാംമ്പൂരിലും കീർത്തി ആസാദ് ബർദ്വമാൻ ദുർഗാപുരിലും മത്സരിക്കും. 

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷനുമായ അധിർ രഞ്ജൻ ചൗധരിയോടാണ് പഠാൻ ഏറ്റുമുട്ടുക. ലോക്‌സഭയിൽനിന്നും പുറത്താക്കിയ മഹുവ മൊയ്‌ത്ര വീണ്ടും കൃഷ്ണനഗറിൽ മത്സരിക്കും. ബംഗാളിൽ ബിജെപി എംഎൽഎയും എംപിയും തൃണമൂലിൽ ചേർന്നു. ജാർഗ്രാം എംപി കുമാർ ഹേംബ്രാം, റാണഘട്ട് ദക്ഷിൺ എംഎൽഎ മുകുത്‌ മാനി എന്നിവരാണ് കൂറുമാറിയത്‌. സീറ്റ് ലഭിക്കാത്തതിനെ തുടർന്ന്‌ അലിപുർധാർ എംപി ജോൺ ബാർളയും ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുകയാണ്.

Eng­lish Summary:
The Tri­namool Con­gress reject­ed the Con­gress in West Ben­gal and nom­i­nat­ed its own can­di­dates in all the seats

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.