23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 15, 2024
December 11, 2024
December 11, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024

മുരളീധരനെ കോൺഗ്രസുകാർ കാലുവാരുമെന്ന് പത്മജ

Janayugom Webdesk
തൃശൂർ
March 11, 2024 10:38 pm

കെ മുരളീധരനെ തൃശൂരിൽ കോൺഗ്രസുകാർ തന്നെ തോല്പിക്കുമെന്നും കരുണാകരന്റെ മക്കളോട് കോൺഗ്രസുകാർക്ക് ദേഷ്യമാണെന്നും പത്മജ വേണുഗോപല്‍. തൃശൂരിലെ മുൻ ഡിസിസി പ്രസിഡന്റ് എം പി വിൻസെന്റിനെതിരെ ഗുരുതര സാമ്പത്തിക തട്ടിപ്പ് ആരോപണവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പത്മജ ഉന്നയിച്ചു. 

വടകരയിൽ ജയിക്കാൻ നിന്നിരുന്ന മുരളീധരനെ തൃശൂരിലെത്തിച്ചത് തോല്പിക്കാൻ വേണ്ടിയാണ്. പാർട്ടി വിടാൻ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും പത്മജ പറഞ്ഞു.
തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ടുപോകണമെന്ന് തീരുമാനിച്ചിരുന്നു. തോല്പിച്ചതിന് പിന്നിൽ എം പി വിൻസെന്റ്, ടി എൻ പ്രതാപൻ എന്നിവരാണ്. ഇവരേക്കാൾ വലിയ നേതാക്കളും ഇക്കൂട്ടത്തിലുണ്ട്. 

പ്രിയങ്കയെ കൊണ്ടുവരാൻ തന്റെ കയ്യിൽ നിന്ന് എം പി വിൻസെന്റ് 22 ലക്ഷം വാങ്ങിയെന്നും തന്നെ വണ്ടിയിൽ പോലും കയറ്റിയില്ലെന്നും പത്മജ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിന്റെ പരാമർശത്തിൽ മുരളീധരൻ മറുപടി പറയാത്തത് വേദനിപ്പിച്ചുവെന്നും സ്വന്തം അമ്മയെ കുറ്റപ്പെടുത്തിയതിനെ അനുകൂലിച്ചത് ദൗർഭാഗ്യകരമെന്നും പത്മജ പറഞ്ഞു. 

Eng­lish Sum­ma­ry: Pad­ma­ja says Con­gress will cheat Muralidharan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.