കേരളത്തോടുള്ള കേന്ദ്ര അവഗണന തുടരുന്നു. സംസ്ഥാനത്തിന് 5000 കോടിയ്ക്കുള്ള അനുമതിയേ തരുള്ളുവെന്നും അതിന് തന്നെ കടുത്ത ഉപാധികള്‍ ഏര്‍പ്പെടുത്തുമെന്നും കേന്ദ്രം സുപ്രീംകോടതിയില്‍ അറിയിച്ചു. മിനിമം 10,000 കോടിയ്ക്കുള്ള അനുമതി വേണമെന്നും കര്‍ശന ഉപാധികളുടെ അടിസ്ഥാനത്തില്‍ 5,000 കോടി ആവശ്യമില്ലെന്നും കേരളം വ്യക്തമാക്കി.
അടുത്ത സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ മൊത്തം ചെലവുകൾ നിയന്ത്രിക്കാൻ വേണ്ട ഉപാധികൾ ഏർപ്പെടുത്തുമെന്നാണ് കേന്ദ്രം അറിയിച്ചത്. കേരളം ബജറ്റിൽ പ്രഖ്യാപിച്ച പ്ലാൻ ബി യുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. എന്നാൽ, ഈ ഉപാധികൾ ഒരു കാരണവശാലും അംഗീകരിക്കാൻ സാധിക്കില്ലെന്ന് കേരളം നിലപാട് വ്യക്തമാക്കി.
21ന് കേരളത്തിന്റെ ഹർജിയിൽ വിശദ വാദം കേൾക്കും. കേരളത്തിന്റെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തിന് ആശ്വാസമേകുന്ന പ്രത്യേക പാക്കേജ് നടപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. 19,370 കോടി രൂപയാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ കോടതി ആവശ്യപ്പെട്ടിട്ടും ഇതിന്റെ പകുതിപോലും കേന്ദ്രം അനുവദിച്ചില്ല.
English Summary:
Central neglect of Kerala again: Only 5000 crore sanction for the state
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.