23 January 2026, Friday

Related news

January 12, 2026
December 24, 2025
December 18, 2025
December 15, 2025
December 12, 2025
December 9, 2025
December 6, 2025
December 5, 2025
December 4, 2025
November 28, 2025

ശബരിമല വിമാനത്താവളം: ഭൂമി വിശദാംശം വിജ്ഞാപനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
March 13, 2024 11:28 pm

ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി ഏറ്റെടുക്കേണ്ട ഭൂമിയുടെ വിശദാംശങ്ങള്‍ വിജ്ഞാപനം ചെയ്തു. കോട്ടയം ജില്ലയിലെ എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ ഉള്‍പ്പെട്ട 2570 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സാമൂഹിക ആഘാത പഠന റിപ്പോര്‍ട്ട് പരിശോധിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

വിജ്ഞാപനം ചെയ്യപ്പെട്ട ഭൂമിയുടെ ഉടമകളില്‍ എന്തെങ്കിലും ആക്ഷേപമുള്ളവര്‍ക്ക് 15 ദിവസത്തിനകം രേഖാമൂലം പരാതി നല്‍കാം. ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയിരിക്കുന്ന കോട്ടയം സ്പെഷ്യല്‍ തഹസില്‍ദാറി(എല്‍എ)നാണ് ഇത് സംബന്ധിച്ച് പരാതികള്‍ നല്‍കേണ്ടത്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതോ, കൃത്യമായ രേഖകള്‍ നല്‍കാത്തതോ ആയ അപേക്ഷകള്‍ നിരസിക്കപ്പെടാമെന്നും വിജ്ഞാപനത്തില്‍ അറിയിച്ചു. 

Eng­lish Summary:Sabarimala Air­port: Land details notified

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.