19 December 2025, Friday

Related news

December 17, 2025
December 15, 2025
December 15, 2025
December 15, 2025
December 15, 2025
December 13, 2025
December 13, 2025
December 13, 2025
December 13, 2025
December 12, 2025

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത

പണവും, പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുള്ള കോണ്‍ഗ്രസിന്റെ കൂടുമാറ്റം 
Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2024 1:21 pm

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സമസ്ത. വിളിക്കും മുമ്പേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ട് പോകുന്നതെന്ന ധാരണ കോണ്‍ഗ്രസുകാര്‍ക്കില്ലെന്നും സമസ്ത പറഞ്ഞു.പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുളള കോണ്‍ഗ്രസ്സിന്റെ കൂടുമാറ്റമെന്നും സമസ്ത പ്രതികരിച്ചു.

ജനാധിപത്യ മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത്.ജവഹര്‍ലാല്‍ നെഹ്രുവിന്റെ പിന്‍മുറക്കാരാണ് നിര്‍ലജ്ജം ഫാസിസ്റ്റ് കൂടാരത്തില്‍ ചേക്കേറുന്നത്. ഈ കൂടുമാറ്റം ആശങ്കാജനകമെന്നും സമസ്ത അറിയിച്ചു. സമസ്തയുടെ മുഖപത്രത്തിന്റെ മുഖപ്രസംഗത്തിലാണ് കോണ്‍ഗ്രസിനെതിരെ വിമര്‍ശനം

Eng­lish Summary:
Samas­ta strong­ly crit­i­cized the Con­gress leadership

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.