23 January 2026, Friday

Related news

January 19, 2026
January 17, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 12, 2026
January 9, 2026
December 28, 2025
December 28, 2025

തെലങ്കാന, പുതുച്ചേരി ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 18, 2024 12:11 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കെ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ രാജിവച്ചു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാനിരിക്കെയാണ് രാജി. തെലങ്കാന, പുതുച്ചേരി ഗവർണറായ തമിഴിസൈ സൗന്ദരരാജൻ തിങ്കളാഴ്ച രാവിലെയാണ് രണ്ട് സ്ഥാനങ്ങളും രാജിവെച്ചത്. ഗവർണർ സ്ഥാനത്തിന് മുമ്പ് ബിജെപിയുടെ തമിഴ്‌നാട് ഘടകത്തിന്റെ നേതാവായിരുന്നു സൗന്ദരരാജൻ. സൗന്ദരരാജൻ വീണ്ടും ബിജെപിയിൽ ചേരുമെന്നും നിലവിൽ ഭരണകക്ഷിയായ ഡിഎംകെയുടെ കനിമൊഴിയുടെ കൈവശമുള്ള തൂത്തുക്കുടി സീറ്റ് ഉൾപ്പെടെ തമിഴ്‌നാട്ടിലെ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിൽ ഏതെങ്കിലും ഒന്നിൽ നിന്ന് അവർ മത്സരിച്ചേക്കുമെന്നും വൃത്തങ്ങൾ അറിയിച്ചു.

62 കാരിയായ സൗന്ദരരാജൻ 2019 നവംബറിലാണ് സംസ്ഥാനത്തിന്റെ രണ്ടാമത്തെ ഗവർണറായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് 2021 ഫെബ്രുവരിയിൽ സൗന്ദരരാജന് പുതുച്ചേരി ലെഫ്റ്റനൻ്റ് ഗവർണറായി അധിക ചുമതല നൽകുകയും ചെയ്തു.

Eng­lish Sum­ma­ry: Telan­gana and Puducher­ry Gov­er­nor Tamizhai Soundarara­jan resigns

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.