23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 12, 2024
November 12, 2024
November 10, 2024
November 8, 2024
November 6, 2024
November 5, 2024
November 3, 2024
November 2, 2024
October 31, 2024

കേന്ദ്രസര്‍ക്കാരും യുഡിഎഫും ഒരേ തൂവല്‍ പക്ഷികള്‍: ടി ജെ ആഞ്ചലോസ്

Janayugom Webdesk
ആലപ്പുഴ
March 20, 2024 11:25 am

കേരളത്തോട് സാമ്പത്തിക ഉപരോധം തീർത്ത കേന്ദ്ര സർക്കാരും അതിൽ പ്രതികരിക്കാതിരുന്ന യുഡിഎഫ് നേതൃത്വവും ഒരേ തൂവൽ പക്ഷികളാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. എൽഡിഎഫ് പുന്നപ്ര മേഖലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ ഫെഡറൽ സംവിധാനത്തിന് ഏറെ പ്രതീക്ഷകൾ നൽകുന്നതാണ്. ഒരു രാജ്യം ഒരൊറ്റ നികുതി എന്നതിലൂടെ ജിഎസ്‌ടി നടപ്പിലാക്കിയപ്പോൾ നികുതിയെല്ലാം കേന്ദ്ര ഖജനാവിലാണ് എത്തുന്നതെന്നും ഇതിന്റെ ന്യായമായ വിഹിതം കേരളത്തിന് നൽകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

യുഡിഎഫ് എംപിമാർ മൗനം പാലിച്ച ദേശീയ സംസ്ഥാന വിഷയങ്ങളിൽ പാർലമെന്റിൽ പ്രതികരിച്ചത് എ എം ആരിഫായിരുന്നു. കടൽ മണൽ ഖനനത്തിനായി അവതരിപ്പിച്ച ബ്ലൂ ഇക്കോണമി നയരേഖയിന്മേൽ ആരീഫ് പാർലമെന്റിൽ ശ്രദ്ധേയമായ പ്രതിഷേധം പ്രകടിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പി എച്ച് ബാബു അദ്ധ്യക്ഷനായിരുന്നു. പി ജി സൈറസ്, നസീർ സലാം, എം ഷീജ, ഡി അശോക് കുമാർ, ജി സുബീഷ്, ജമാൽ പള്ളാതുരുത്തി, സി ടി ഹരീന്ദ്രനാഥ്, നവാബ് ഖാലിദ്, ലാലമ്മ, ഷെമീർ എന്നിവർ സംസാരിച്ചു.

Eng­lish Sum­ma­ry: Union gov­ern­ment and UDF are birds of the same feath­er: TJ Angelos

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.