24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 13, 2024
November 9, 2024
November 6, 2024
October 23, 2024
October 2, 2024
September 30, 2024
September 27, 2024
September 18, 2024
September 12, 2024

പഞ്ഞിമിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ; പരിശോധന ശക്തമാക്കി

Janayugom Webdesk
ആലപ്പുുഴ
March 20, 2024 2:51 pm

വായിലിട്ടാൽ അലിഞ്ഞുപോകുന്നപഞ്ഞി മിഠായിക്കെതിരെ (കോട്ടൺ കാൻഡി) സംസ്ഥാന വ്യാപകമായി പരിശോധന ശക്തമാക്കി. നിർദോഷമെന്ന് കരുതിയിരുന്ന പഞ്ഞിമിഠായി അത്ര സിമ്പിളല്ലെന്നാണ് പുതിയ കണ്ടെത്തൽ. പാർക്കുകൾ, ഉത്സവ പറമ്പുകൾ, ബീച്ച് എന്നിങ്ങനെ കുട്ടികൾ എത്തുന്ന സ്ഥലങ്ങളിലെല്ലാം കൊതിയൂറുന്ന നിറങ്ങളിൽ എത്തുന്ന പഞ്ഞിമിഠായിയിൽ ക്യാൻസറിന് കാരണമാകുന്ന റോഡമിൻ ബി എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടത്രെ. വടക്കേയിന്ത്യക്കാർ വ്യാപകമായി വില്പന നടത്തുന്ന മിഠായിലാണ് റോഡമിൻ ബിയുടെ സാന്നിദ്ധ്യമുള്ളത്. നിറത്തിനായി ചേർക്കുന്ന വസ്തുവിലാണ് റോഡമിൻ ബിയുള്ളത്. പഞ്ചസാര ഉപയോഗിച്ച് നിർമ്മിക്കുന്ന സ്പോഞ്ച് പോലുള്ള പലഹാരമാണ് പഞ്ഞി മിഠായി.

ഗ്രൈൻഡർ മാതൃകയിൽ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു മെഷീനിൽ പഞ്ചസാര ഇട്ടാണ് നിർമാണം. അടുത്തകാലത്ത് തമിഴ്‌നാട്ടിൽ പഞ്ഞി മിഠായിയിൽ റോഡമിൻ ബി കണ്ടെത്തിയിരുന്നു. കേരളത്തിൽ മുമ്പ് റോഡമിൻ ബി കലർന്ന മിഠായികൾ കണ്ടെത്താൻ പരിശോധന നടത്തുകയും നിരോധിക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം ഇത്തരം മിഠായികൾ കണ്ടെത്തിയിട്ടില്ല. പരിശോധനയിൽ രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ നിരോധിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ഉത്സവ സീസൺ ആയതിനാൽ കോട്ടൺ കാൻഡി പരിശോധയ്ക്ക് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.

പഞ്ഞിമിഠായിയിൽ ക്യാൻസറിന് കാരണമാകുന്ന റോഡമിൻ ബിയുടെ സാന്നിദ്ധ്യം നിർണായകം. പരിശോധനയിൽ രാസവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയാൽ നിരോധിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർപറയുന്നു. പിങ്ക്, പച്ച, നീല, മഞ്ഞ, വെള്ള എന്നീ നിറങ്ങളിലെല്ലാം പഞ്ഞി മിഠായി സുലഭമാണ്. ഇതിൽ വെള്ള മിഠായി കഴിക്കുന്നതിൽ പ്രശ്നമില്ല. ഇതിൽ പഞ്ചസാര മാത്രമേ ഉണ്ടാവു. നിറമുള്ള മിഠായികളാണ് പ്രശ്നക്കാർ. 

Eng­lish Sum­ma­ry: Can­cer-caus­ing rho­damine in cot­ton can­dy; The inspec­tion has been strengthened

You may also like this video

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.