22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 19, 2024
November 16, 2024
November 15, 2024
July 16, 2024
June 11, 2024
May 23, 2024
May 23, 2024
May 23, 2024
May 22, 2024

വിദ്വേഷ പരാമര്‍ശം: കേന്ദ്രമന്ത്രി ശോഭ കരന്തലജെയ്ക്കെതിരെ  നടപടിയെടുക്കണം

* പരാമര്‍ശം കേരളത്തിനും തമിഴ്നാടിനുമെതിരെ 
* പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍
Janayugom Webdesk
ന്യൂഡല്‍ഹി
March 20, 2024 10:36 pm
കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്ര സഹമന്ത്രിയും ബംഗളൂരു നോർത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ശോഭ കരന്തലജെയ്ക്കെതിരെ വ്യാപക പ്രതിഷേധവും നടപടിയാവശ്യവും. വിഷയത്തില്‍ ഇടപെട്ട  തെരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് നടപടിക്ക് നിര്‍ദേശം നല്‍കി. തമിഴ്‌നാട്ടിലെ ആളുകൾ ബോംബ് ഉണ്ടാക്കാൻ പരിശീലനം നേടി ബംഗളൂരുവിൽ എത്തി സ്ഫോടനങ്ങൾ നടത്തുന്നെന്നും കേരളത്തിൽനിന്നുള്ളവര്‍ എത്തി കർണാടകയിലെ പെൺകുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നെന്നുമാണ് ശോഭ പറഞ്ഞത്.
ബംഗളൂരു നഗരത്തിലെ അൾസൂരിൽ പള്ളിക്ക് മുന്നിലുണ്ടായ സംഘർഷവുമായ ബന്ധപ്പെട്ട ബിജെപി പ്രതിഷേധത്തിനിടെ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ശോഭയുടെ വിദ്വേഷ പരാമർശം. ശോഭ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനവും പ്രണയാഭ്യർത്ഥന നിരസിച്ചതിന് മംഗളൂരുവിൽ കോളജ് വിദ്യാർത്ഥിനികൾക്കു നേരെ യുവാവിന്റെ ആസിഡ് ആക്രമണവും സൂചിപ്പിച്ചായിരുന്നു ശോഭയുടെ പ്രസ്താവന.
  ശോഭയ്ക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍ മുത്തരശ്, ഡിഎംകെ സെക്രട്ടറി ആര്‍ എസ് ഭാരതി തുടങങിയവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച് ലഭിച്ച പരാതിയില്‍ ഉടനടി നടപടിയെടുക്കണമെന്നും 48 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തമിഴര്‍ക്കെതിരെയുള്ള വിദ്വേഷ പരാമര്‍ശത്തില്‍ ശോഭ കരന്തലജെയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ കേസെടുക്കുകയും ചെയ്തു. ഭാഷയുടെ പേരില്‍ വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പരാമര്‍ശം എന്ന വകുപ്പില്‍ കടച്ചനെന്തല്‍ സ്വദേശിയായ സി ത്യാഗരാജന്റെ പരാതിയിലാണ് മധുര സിറ്റി പോലീസ് കേസെടുത്തത്.  സംഭവം വിവാദമാവുകയും നടപടിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിനെതിരായ പരാമര്‍ശം പിന്‍വലിച്ചതായി ശോഭ അറിയിച്ചിരുന്നു. എന്നാല്‍ കേരളത്തിനെതിരായ പരാമര്‍ശം പിന്‍വലിക്കുവാന്‍ തയ്യാറായിട്ടില്ല.

Eng­lish Sum­ma­ry: EC directs Kar­nata­ka CEO to take action against Union Min­is­ter Shob­ha Karand­la­je for vio­lat­ing MCC

You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.