3 January 2025, Friday
KSFE Galaxy Chits Banner 2

നർത്തകി സത്യഭാമയ്ക്കെതിരെ സ്ത്രീധന പീഡനക്കേസും

Janayugom Webdesk
തിരുവനന്തപുരം
March 21, 2024 8:38 pm

നര്‍ത്തകി സത്യഭാമയ്‌ക്കെതിരെ സ്ത്രീധന പീഡനക്കേസ്. മകന്റെ ഭാര്യയുടേതാണ് പരാതി. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് 2022 ല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 35 പവന്‍ സ്വര്‍ണം തട്ടിയെടുത്തതിന് ശേഷം വീണ്ടും 10 ലക്ഷം രൂപ ആവശ്യപ്പെട്ടു. സ്ത്രീധനത്തിനായി മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു. 

പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മകന്‍ ഒന്നാം പ്രതിയും സത്യഭാമ രണ്ടാം പ്രതിയുമാണ്. 2022 നവംബറില്‍ ആയിരുന്നു സത്യഭാമയുടെ മകന്റെ വിവാഹം. വിവാഹത്തെ തുടര്‍ന്ന് മകനും അമ്മയും ചേര്‍ന്ന് സ്ത്രീധനത്തിനുവേണ്ടി പീഡിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്. വീടും വസ്തുവും മകന്റെ പേരിൽ എഴുതിക്കൊടുക്കാൻ നിർബന്ധിച്ചു. മകൻ കെട്ടിയ താലി പൊട്ടിച്ച് മരുമകളുടെ മുഖത്തടിച്ചു. വസ്ത്രങ്ങള്‍ പുറത്തെറിഞ്ഞ് വീടിനു പുറത്താക്കിയെന്നും മരുമകള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിരുവനന്തപുരം വഞ്ചിയൂരിലാണ് സത്യഭാമ താമസിക്കുന്നത്. 

Eng­lish Summary:A dowry harass­ment case against dancer Satyabhama
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.