ചോദ്യത്തിന് കോഴ ആരോപണത്തിൽ മെഹുവാ മൊയ്‌ത്രയുടെ വസതിയിൽ ഉൾപ്പെടെ കൊൽക്കത്തയിൽ സിബിഐ പരിശോധന. കഴിഞ്ഞ ദിവസം ലോക്‌പാൽ ചോദ്യത്തിന് കോഴ ആരോപണത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ സിബിഐക്ക് നിർദേശം നൽകിയിരുന്നു.
ആറ് മാസത്തിനകം റിപ്പോർട്ട് നൽണമെന്നാണ് ലോക്‌പാൽ സിബിഐക്ക് നിർദേശം നൽകിയിട്ടുള്ളത്. അദാനി ഗ്രൂപ്പിനെതിരെ വ്യവസായി ദർശൻ ഹിരാനന്ദാനിയുമായി ചേർന്ന് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ചെന്നും ചോദ്യങ്ങൾ ഉന്നയിക്കാൻ കോഴ വാങ്ങിയെന്നുമായിരുന്നു മെഹുവാ മൊയ്‌ത്രക്ക് എതിരായ പരാതി. പാർലമെന്റ് എത്തിക്സ് കമ്മറ്റി മെഹുവയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയിരുന്നു.
English Summary:Allegation of bribery for the question; CBI also searched Mehua Moitra’s residence
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.