തിരുവനന്തപുരം കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. ഇന്ന് രണ്ടരയോടെ ആണ് സംഭവം. യുവാവിന്റെ മുഖത്തും കൈകളിലും കാലുകളിലും ഗുരുതര പരിക്കേറ്റു. പെയാട് സ്വദേശിയായ യുവാവിനെ ആശുപത്രിയിൽ പ്രവേശിച്ചു.
കഴിഞ്ഞ ദിവസം പനവിള ജംഗ്ഷനിലുണ്ടായ ടിപ്പർ അപകടത്തിൽ അധ്യാപകൻ മരിച്ചിരുന്നു. മുമ്പ് ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് അനന്തു എന്ന ബിഡിഎസ് വിദ്യാർത്ഥിയും മരിച്ചിരുന്നു.
English Summary: another tipper accident in katakada
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.