22 January 2026, Thursday

Related news

January 13, 2026
January 7, 2026
January 7, 2026
January 1, 2026
January 1, 2026
December 30, 2025
December 25, 2025
December 23, 2025
December 22, 2025
December 9, 2025

മോസ്കോ ഭീകരാക്രമണം; മരണം 143 ആയി

Janayugom Webdesk
മോസ്കോ
March 23, 2024 4:55 pm

റഷ്യയിലെ മോസ്കോയിൽ സംഗീതനിശ നടന്ന ഹാളിലുണ്ടായ ഭീകരാക്രമണത്തിൽ 143 മരണം. നൂറിലധികം പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയര്‍ന്നേക്കും. മോസ്കോയിലെ ക്രാസ്നോഗോർസ്‌കിന് സമീപമുള്ള ക്രോക്കസ് സിറ്റി ഹാളിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. തോക്കുമായെത്തിയ അഞ്ച് പേർ ആൾക്കൂട്ടത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു. രണ്ട് തവണ ഹാളിനുള്ളിലേക്ക് ബോംബ് എറിയുകയും ചെയ്തു. സ്‌ഫോടനത്തെത്തുടര്‍ന്ന് ഹാളിൽ വൻ തീപിടിത്തമുണ്ടായി. ഭീകരസംഘടനയായ ഐഎസ്ഐഎസ്-കെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

സംഭവത്തില്‍ നേരിട്ട് പങ്കെടുത്ത നാലുപേരടക്കം 11 പേരെ അറസ്റ്റ് ചെയ്തതായി എഫ്എസ്ബി അറിയിച്ചു. ഇവരില്‍ നാല് ഭീകരര്‍ ഉള്‍പ്പെടുന്നുവെന്നും അധികൃതര്‍ പറഞ്ഞു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരും ശിക്ഷിക്കപ്പെടുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ പറഞ്ഞു. ഇന്ന് രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ആക്രമണത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിച്ചു. റഷ്യൻ സർക്കാരിനോടും ജനങ്ങളോടും ഇന്ത്യ ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish Sum­ma­ry: Moscow con­cert hall attack : 115 killed
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.