23 January 2026, Friday

Related news

December 23, 2025
September 22, 2025
September 22, 2025
July 10, 2025
May 27, 2025
February 25, 2025
January 29, 2025
January 14, 2025
December 27, 2024
October 13, 2024

” ജയ് ഗണേഷ് ” ; ചിത്രത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി

Janayugom Webdesk
March 23, 2024 8:05 pm

ഉണ്ണി മുകുന്ദൻ,മഹിമാ നമ്പ്യാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ജയ് ഗണേഷ് ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് ശങ്കർ സംഗീതം പകർന്ന് കപിൽ കപിലൻ ആലപിച്ച “ആരംഭമായി.…..“എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.
ഏപ്രിൽ പതിനൊന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ജോമോൾ ഒരിടവേളക്ക് ശേഷം അഭിനയിക്കുന്നു.

ഹരീഷ് പേരടി, അശോകൻ,രവീന്ദ്ര വിജയ്,നന്ദു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ,മനു മഞ്ജിത്ത്,വാണി മോഹൻ, രഞ്ജിത്ത് ശങ്കർ എന്നിവർ എഴുതിയ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.

എഡിറ്റർ‑സംഗീത് പ്രതാപ്. സൗണ്ട് ഡിസൈൻ‑തപസ് നായ്ക്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ,പ്രൊഡക്ഷൻ ഡിസൈനർ‑സൂരജ് കുറവിലങ്ങാട്, മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-വിപിൻ ദാസ്, സ്റ്റിൽസ്- നവീൻ മുരളി, ഡിസൈൻസ്-ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ എസ്,
ഡിഐ‑ലിജു പ്രഭാകർ,വിഎഫ്എക്സ്-ഡിടിഎം,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സഫി ആയൂർ, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ,ടെൻ ജി മീഡിയ, പി ആർ ഒ‑എ എസ് ദിനേശ്.

Eng­lish Sum­ma­ry: video song jai ganesh movie
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.