18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
October 15, 2024
September 17, 2024
September 12, 2024
July 2, 2024
June 29, 2024

പൂക്കോട് വെറ്ററിനറി കോളജ്: വിദ്യാര്‍ത്ഥികളുടെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്തു

Janayugom Webdesk
കൊച്ചി
March 25, 2024 7:50 pm

പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ 2023ൽ നടന്ന റാഗിങിന്റെ പേരിൽ പുറത്താക്കിയ രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ ഹൈക്കോടതി സ്റ്റേ ചെയ്തു. സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെയാണ് വിദ്യാർഥികൾക്കെതിരെ നേരത്തെയുള്ള കേസിൽ നടപടിയെടുത്തത്. തുടർന്നാണ് നാലാംവർഷ വിദ്യാർത്ഥികളായ അമരേഷ് ബാലിയും അജിത് അരവിന്ദാക്ഷനും സസ്പെൻഷൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ഈ വിദ്യാർത്ഥികൾ മറ്റൊരു വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നെങ്കിലും അന്വേഷണത്തിൽ ഇവർക്കെതിരെ തെളിവുകളോ പരാതിയോ ആൻറി റാഗിങ് സമിതിക്ക് ലഭിച്ചിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിക്കപ്പെട്ട വിദ്യാർത്ഥിയും പരാതിയും നൽകിയിരുന്നില്ല. എന്നാൽ സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഈ വിദ്യാർത്ഥികളെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുകയായിരുന്നു.

നേരത്തെയും ഇത്തരം സംഭവങ്ങൾ ഇവിടെ നടക്കാറുണ്ടെന്ന് വരുത്തി തീർത്ത് സിദ്ധാർത്ഥന്റെ മരണത്തിലുള്ള റിപ്പോർട്ടിന് കൂടുതൽ ബലം നൽകാനാണ് ആന്റി റാഗിങ് സമിതി ശ്രമിച്ചതെന്നായിരുന്നു ഹർജിക്കാരുടെ വാദം. തുടർന്നാണ് വിദ്യാർത്ഥികളുടെ ഇരുവരുടെയും സസ്പെൻഷന് സ്റ്റേ ചെയ്ത് കോടതി ഇടക്കാല ഉത്തരവിട്ടത്. ആന്റി റാഗിങ് കമ്മിറ്റിയോട് റിപ്പോർട്ട് ഹാജരാക്കാനും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

Eng­lish Sum­ma­ry: Pookode Vet­eri­nary Col­lege: Sus­pen­sion of stu­dents stayed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.