ഇന്ത്യാ മുന്നണി അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി പിന്‍വലിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. പൗരത്വ സംബന്ധിയായി നിയമഭേദഗതികളുണ്ടായിട്ടുണ്ട്. ഒരിക്കലും മതംഅടിസ്ഥാനമാക്കിയിട്ടില്ല.പൗരത്വ ഭേദഗതി വരാനിരിക്കുന്ന ആപത്തുകളുടെ തുടക്കമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .ഒരിക്കൽ കൂടി ബിജെപി അധികാരത്തിൽ വന്നാൽ എന്തൊക്കെ സംഭവിക്കുമെന്ന് ആലോചിക്കണം.
ഈ തിരഞ്ഞെടുപ്പോടെ മോഡി ഭരണത്തിന്റെ അന്ത്യമായിരിക്കണമെന്നും എ.കെ.ആന്‍റണി പറഞ്ഞു.പത്തനംതിട്ടയിൽ പ്രചാരണം നടത്തുന്നത് ആരോഗ്യസ്ഥിതി നോക്കിയെന്നുംഎ.കെ.ആന്‍റണി. അഭിപ്രായപ്പെട്ടു. ഇത് ഡു ഓർ ഡൈ തെരെഞ്ഞെടുപ്പ്. കെപിസിസി പട്ടിക അനുസരിച്ച് പ്രചാരണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary:
AK Antony will withdraw the Citizenship Amendment Act if the Front of India comes to power
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.