18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 19, 2024
November 19, 2024
November 9, 2024
October 18, 2024
July 12, 2024
June 30, 2024
March 27, 2024
March 21, 2024
March 21, 2024
March 21, 2024

കയ്യൊഴിഞ്ഞ് സാമ്പത്തിക ഉപദേഷ്ടാവ് ; തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാരിനാകില്ല

Janayugom Webdesk
ന്യൂഡല്‍ഹി
March 27, 2024 9:56 pm
രാജ്യം നേരിടുന്ന ഗുരുതര വിഷയമായ തൊഴിലില്ലായ്മ പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിക്കില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരന്‍. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഡവലപ്മെന്റും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യന്‍ എംപ്ലോയ്മെന്റ് റിപ്പോര്‍ട്ട് 2024‑യൂത്ത് എംപ്ലോയ്മെന്റ് എജ്യുക്കേഷന്‍ ആന്റ് സ്കില്‍സ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
താനോ കേന്ദ്രസര്‍ക്കാരോ അല്ല, വ്യവസായ മേഖലയാണ് തൊഴില്‍ രംഗത്തെ ഉയര്‍ച്ചകള്‍ നിശ്ചയിക്കുന്നതെന്നാണ് അനന്ത നാഗേശ്വരന്റെ വാദം. അതേസമയം 2014ല്‍ അധികാരത്തില്‍ വരുന്ന വേളയില്‍ ഒരു കോടി തൊഴില്‍ അവസരം സൃഷ്ടിക്കുമെന്ന് മോഡിയുടെ വാഗ്ദാനം അദ്ദേഹം മറക്കുകയും ചെയ്തു.
മോഡി സര്‍ക്കാരും സ്തതിപാഠകരായ സാമ്പത്തിക വിദഗ്ധരും കൊട്ടിഘോഷിക്കുന്ന തൊഴിലില്ലായ്മ പരിഹരിച്ചുവെന്ന വാദം ശുദ്ധ തട്ടിപ്പാണെന്ന് ഐഎല്‍ഒ റിപ്പോര്‍ട്ടിലൂടെ വ്യക്തമായെന്ന് സാമ്പത്തിക വിദഗ്ധന്‍ സന്തോഷ് മല്‍ഹോത്ര പറഞ്ഞു. ഇന്ത്യന്‍ തൊഴില്‍മേഖല നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളി തിരിച്ചറിഞ്ഞുള്ള പരിഹാര നിര്‍ദേശം നടപ്പില്‍വരുത്തുന്നതിന് പകരം മോഡി സര്‍ക്കാര്‍ വാചകക്കസര്‍ത്ത് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
Eng­lish Summary:Government can’t solve all social, eco­nom­ic prob­lems such as unem­ploy­ment: CEA
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.