23 January 2026, Friday

Related news

January 22, 2026
January 18, 2026
January 17, 2026
January 16, 2026
January 15, 2026
January 14, 2026
January 11, 2026
January 10, 2026
January 9, 2026
January 8, 2026

കോണ്‍ഗ്രസിന് തിരിച്ചടി; നികുതി പുനര്‍നിര്‍ണയത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി തള്ളി

Janayugom Webdesk
ന്യൂഡല്‍ഹി
March 28, 2024 3:26 pm

ആദയ നികുതി വകുപ്പിന്റെ നികുതി പുനര്‍നിര്‍ണയ നടപടികള്‍ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ യശ്വന്ത് വര്‍മ്മ,പുരുഷൈന്ദ്ര കുമാര്‍ കൗരവ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത് 2017 മുതല്‍ 2021 വരെയുള്ള റീ അസസ്‌മെന്റിനെതിരെ നല്‍കിയ ഹര്‍ജികളാണ് കോടതി തള്ളിയത്.

പുനർമൂല്യനിർണയ വിഷയത്തിൽ ഇടപെടാൻ വിസമ്മതിച്ച മുൻ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഹർജികൾ തള്ളുന്നതെന്ന് ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

നേരത്തെ 2014–15, 2016–17 വര്‍ഷങ്ങളിലെ റീ അസസ്‌മെന്റിനെതിരെ കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപടാനാവില്ലെന്നു ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നാലു വര്‍ഷത്തെ റീഅസസ്‌മെന്റിനെതിരെ ഹര്‍ജി നല്‍കിയത്.

Eng­lish Summary:
A set­back for Con­gress; Peti­tion filed against reassess­ment of tax dismissed

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.