21 May 2024, Tuesday

Related news

May 18, 2024
May 18, 2024
May 18, 2024
May 16, 2024
May 12, 2024
May 12, 2024
May 12, 2024
May 10, 2024
May 10, 2024
May 7, 2024

ഡല്‍ഹി മുഖ്യമന്ത്രിയുടെഅറസ്റ്റ് ;വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2024 10:34 am

ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ അരവിന്ദ് കെജ് രിവാള്‍ അറസ്റ്റിലായ സംഭവത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപം ധന്‍കര്‍. മറ്റ് രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. അതിനിടെ അറസ്റ്റിനെതിരെ ഡല്‍ഹിയില്‍ നാളെ റാലി നടത്തും.

ഇന്ത്യാമുന്നണിയിലെ പ്രധാന നേതാക്കളെല്ലാം റാലിയില്‍ പങ്കെടുക്കുന്നുണ്ട്. റാലി ശക്തിപ്രകടനമാക്കാനുള്ള ശ്രമത്തിലാണ് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍. പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കാൻ ഡല്‍ഹിയില്‍ വീടുകയറി പ്രചാരണം തുടരുകയാണ്. റാലിയിൽ രാഹുൽ ഗാന്ധിയും, മല്ലികാര്‍ജ്ജുൻ ഖർ​ഗെയും, ശരദ് പവാറും, തെജസ്വി യാദവും, സീതാറാം യെച്ചൂരിയും ഉൾപ്പടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് മന്ത്രി ​ഗോപാൽ റായ് പറഞ്ഞു.

കെജ് രിവാളിനെ ഇഡി കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ​കേസിലുൾപ്പെട്ട ​ഗോവയിലെ നേതാക്കൾക്കൊപ്പം ഇരുത്തി അദ്ദേഹത്തെ ചോദ്യം ചെയ്യുമെന്നാണ് ഇഡി അറിയിച്ചത്.

Eng­lish Summary:
Arrest of Del­hi Chief Min­is­ter; Vice Pres­i­dent asks for­eign coun­tries not to interfere
You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.