18 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 17, 2024
October 17, 2024
October 17, 2024
October 16, 2024
October 16, 2024
October 15, 2024
October 14, 2024
October 13, 2024
October 10, 2024
October 10, 2024

കോണ്‍ഗ്രസിന്റെ പിടിവാശിയും, അധികാരക്കൊതിയും മഹാരാഷ്ട്രയിലും

Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2024 1:04 pm

ബിജെപി വീണ്ടും അധികാരത്തില്‍ എത്താതിരിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുമ്പോള്‍, പ്രധാന പ്രതിപക്ഷ പാര്‍ട്ടികളിലൊന്നായ കോണ്‍ഗ്രസ് വീണ്ടും ജനതാല്‍പര്യത്തിനൊപ്പം നില്‍ക്കാതെ തെറ്റായ നിലപാടുകള്‍ സ്വീകരിക്കുന്ന നടപടികളുമായി മുന്നോട്ട് പോകുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മഹാരാഷട്രയിലെ ഇന്ത്യാ സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്താനുള്ള ശ്രമം നടക്കുന്നു. 

മഹാരാഷ്ട്രയിലെ അഞ്ച് സീറ്റുകളില്‍ തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം എഐസിസിയോട് അനുമതി തേടി. ആകെ 48 ലോക്സഭ മണ്ഡലങ്ങളുള്ള മഹാരാഷ്ട്രയില്‍ ഇന്ത്യ മുന്നണിയില്‍ ഘടകകക്ഷികളുമായി സീറ്റ് ധാരണയില്‍ അന്തിമ തീരുമാനം എത്താതതോടെയാണ് കോണ്‍ഗ്രസിന്റെ ഏകപക്ഷീയ നീക്കം. ഇതിനുപുറമെ ഭിവണ്ടിയില്‍ എന്‍സിപി സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അവിടെയും മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. 2014 വരെ ഭിവണ്ടി കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായാണ് കണക്കായിരിന്നത്. തുടര്‍ന്ന് ബിജെപിയാണ് അവിടെനിന്നും വിജയിച്ചിട്ടുള്ളത് . തങ്ങളുടെ പരമ്പരാഗത മണ്ഡലത്തില്‍ ഇക്കുറി കളത്തിലിറങ്ങി കൈവിട്ട വിജയം കൊയ്യാനാണ് കോണ്‍ഗ്രസിന്റെ ശ്രമം . എന്നാല്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി ഭീവണ്ടിക്ക് വേണ്ടി ശക്തമായി വാദിക്കുന്നുണ്ട്.സീറ്റ് എന്‍സിപിക്ക് പോയാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉപേക്ഷിക്കുമെന്ന് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേതൃത്വത്തെ ഭീഷണിപ്പെടുത്തിയിരുന്നു.

ബീഹാറിലും കോണ്‍ഗ്രസ് അവരുടെ തനി സ്വഭാവം വീണ്ടും എടുക്കാനുള്ള ശ്രമത്തിലാണ്. കോണ്‍ഗ്രസ് ജനപ്രതിനിധികളായി തെര‍ഞ്ഞെടുക്കപ്പെടുന്നവര്‍ ബിജെപിയിലേക്ക് ചേക്കേറുന്ന കാഴ്ചയാണ് രാജ്യംകണ്ടുകൊണ്ടിരിക്കുന്നത്. രാഷട്രീയമായും, സംഘടനപരമായും കോണ്‍ഗ്രസ് ക്ഷയിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവരുടെ മുട്ടതര്‍ക്കത്തിനു പ്രസക്തിയില്ലാതായിരിക്കുകയാണ്. ബീഹാറില്‍ ആര്‍ജെഡിക്ക് നല്‍കിയ പൂര്‍ണിയയില്‍ കോണ്‍ഗ്രസ് നേതാവ് പപ്പു യാദവ് നാമനിര്‍ദ്ദേശപത്രിക നല്‍കാന്‍ തീരുമാനിച്ചതോടെയാണ് മുന്നണിയില്‍ അസ്വാരസ്യം ഉടലെടുത്തത്.

ഇതോടെ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തിയിരിക്കുന്നത്.ആര്‍ജെഡി, കോണ്‍ഗ്രസ്, സിപിഐഎംഎല്‍ ലിബറേഷന്‍, സിപിഐ, സിപിഎം തുടങ്ങിയ പാര്‍ട്ടികളാണ് മഹാഗത്ബന്ധന്‍ എന്ന പേരില്‍ ബീഹാറില്‍ പ്രതിപക്ഷ ഇന്ത്യ മുന്നണിയിലുള്ളത്. ഇതില്‍ പപ്പു യാദവ് കോണ്‍ഗ്രസ് എത്തിയത് പൂര്‍ണ്ണിയ സീറ്റ് ഉറപ്പ് നല്‍കിയ പശ്ചാത്തലത്തിലായിരുന്നു. എന്നാല്‍ പൂര്‍ണ്ണിയ സീറ്റ് ആര്‍ജെഡി എടുക്കുകയായിരുന്നു. പപ്പു യാദവ് എപ്രില്‍ രണ്ടിന് പൂര്‍ണിയ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക നല്‍കും.സംസ്ഥാനത്തെ മൊത്തം സീറ്റുകളില്‍ 26 സീറ്റില്‍ ആര്‍ജെഡിയും ഒമ്പത് സീറ്റുകളില്‍ കോണ്‍ഗ്രസും മൂന്ന് സീറ്റില്‍ സിപിഐ(എംഎല്‍) ഓരോ സീറ്റില്‍ സിപിഐയും സിപിഐ(എം) ഉം മത്സരിക്കാനായിരുന്നു നേരത്തെ എകദേശ ധാരണയായത്. 

Eng­lish Summary:
Con­gress’ stub­born­ness and lust for pow­er in Maha­rash­tra too

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.