18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
November 16, 2024
September 23, 2024
September 20, 2024
September 11, 2024
September 6, 2024
September 1, 2024
August 24, 2024
August 23, 2024
July 15, 2024

കോട്ടയം മെഡിക്കല്‍ കോളജിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം

Janayugom Webdesk
കോട്ടയം
March 31, 2024 12:16 pm

കോട്ടയം മെഡിക്കല്‍ കോളജിന് സമീപമുള്ള കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം. ആശുപത്രിയുടെ എതിര്‍വശത്തുള്ള യുണൈറ്റഡ് ബില്‍ഡേഴ്‌സ് എന്ന കെട്ടിടത്തിലെ തോട്ടത്തില്‍ സ്റ്റോഴ്‌സ് എന്ന കടയില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണയ്ക്കുകയായിരുന്നു. 

ഞായറാഴ്ച രാവിലെ 9.45നാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങള്‍ എല്ലാം വില്‍ക്കുന്ന കടയിലാണ് തീപിടിത്തമുണ്ടായി. തൊട്ടടുത്ത ഹോട്ടലിലെ ജീവനക്കാരാണ് ഈ കടയില്‍നിന്നും പുക ഉയരുന്നത് കണ്ടത്. തുടര്‍ന്ന് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.

അഗ്നിരക്ഷാ സേന എത്തുന്നതിന് മുമ്പുതന്നെ ഹോട്ടല്‍ ജീവനക്കാര്‍ അവരുടെ പമ്പില്‍ നിന്നും വെള്ളമടിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ തീ ചുറ്റുമുള്ള കടകളിലേക്കും പടര്‍ന്നു. അടുത്തുള്ള കടകളെല്ലാംതന്നെ പെട്ടെന്ന് തീപിടിക്കുന്ന വിധത്തിലുള്ള സാധനങ്ങള്‍ വില്‍ക്കുന്ന കടകളാണ്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. കൂടുതല്‍ സഹായങ്ങള്‍ക്കായി അടുത്തുള്ള എആര്‍ ക്യാമ്പില്‍ നിന്നുള്ള പൊലീസുകാരും സ്ഥലത്തെത്തിയിരുന്നു. 

Eng­lish Summary:Massive fire breaks out in build­ing near Kot­tayam Med­ical Col­lege, no casu­al­ties reported
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.