22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 14, 2026
January 13, 2026

ഇലക്ഷൻ പ്രചാരണത്തിനെത്തിയ വാര്‍ഡ് മെമ്പറുടെമേല്‍ തിളച്ചവെള്ളമൊഴിച്ചു;പ്രതി അറസ്റ്റില്‍

Janayugom Webdesk
തിരുവനന്തപുരം
March 31, 2024 6:45 pm

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വാര്‍ഡ് മെമ്പറുടെ ശരീരത്തില്‍ തിളച്ച വെള്ളമൊഴിച്ച ആളെ ആറ്റിങ്ങല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇടയ്‌ക്കോട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിള വീട്ടില്‍ സജി (46) ആണ് അറസ്റ്റിലായത്. മുദാക്കല്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡംഗവും സിപിഎം പ്രതിനിധിയുമായ ബിജുവിന്റെ ശരീരത്തിലേയ്ക്കാണ് തിളച്ച വെള്ളമൊഴിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് സജിയുടെ വീട്ടിലെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന പ്രതി ബിജുവിനെയും കൂട്ടരേയും അസഭ്യം പറഞ്ഞു.

ഇത് പറഞ്ഞ് വിലക്കിയപ്പോള്‍ പ്രകോപിതനായ സജി അടുപ്പത്തിരുന്ന കലം എടുത്തുകൊണ്ടുവന്ന് ബിജുവിന്റെ പുറത്തേയ്ക്ക് ഒഴിയ്ക്കുകയായിരുന്നു. വയറിലും നെഞ്ചിലും പൊള്ളലേറ്റ ബിജുവിനെ ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്നവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയെതുടര്‍ന്ന് അന്വേഷണത്തിനെത്തിയെ ആറ്റിങ്ങല്‍ പോലീസ് സജിയെ ഊരുപൊയ്ക ജങ്ഷനില്‍ വച്ച് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

Eng­lish Sum­ma­ry: Boil­ing water was poured on a ward mem­ber who came for elec­tion cam­paign; the accused was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.