10,000 കോടി രൂപ അധിക കടമെടുക്കാന്‍ അനുമതി തേടി കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇടക്കാല ഉത്തരവ് ഇന്ന്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന് എന്നിവരുടെ ബെഞ്ചാകും വിധി പറയുക. പതിനാലാം ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ കാലയളവില്‍ സംസ്ഥാനത്തിന് അനുവദിച്ച ചില തുകകള്‍ അധികമായിരുന്നുവെന്ന് ചൂണ്ടിക്കാണിച്ച് 15-ാം ധനകാര്യ കമ്മിഷന്റെ കാലയളവില്‍ 21,000 കോടി രൂപയുടെ വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ക്ഷേമ പെന്ഷന് ഉള്‍പ്പെടെ വിതരണം ചെയ്യുന്നതിന് അടിയന്തരമായ 10,000 കോടി കടമെടുക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.
വായ്പാ പരിധിയില്‍ നിയന്ത്രണങ്ങളുമായി നില്ക്കുന്ന കേന്ദ്ര നിലപാട് ഫെഡറല്‍ സംവിധാനത്തിനു വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് കോടതി നിര്‍ദേശിച്ചുവെങ്കിലും കേന്ദ്രം പിടിവാശി തുടര്‍ന്നു. 5,000 കോടി രൂപ അധിക വായ്പയ്ക്ക് അനുമതി നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചെങ്കിലും ഇത്രയും തുകകൊണ്ട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയില്ലെന്ന് കേരളം കോടതിയെ അറിയിക്കുകയായിരുന്നു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.