തിരുവല്ല സ്വദേശിയായ ഓട്ടിസം ബാധിച്ച പതിനാറുകാരന് ക്രൂരമായി മർദ്ദനമേറ്റുവെന്ന പത്രവാർത്തയ്ക്കടിസ്ഥാനമായ സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ — സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ഉത്തരവിട്ടു. ഓട്ടിസം ബാധിച്ച പതിനാറു വയസ്സുകാരനെ മർദ്ദിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പ്രിൻസിപ്പലിനും സിസ്റ്റർക്കുമെതിരെ കേസ് എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തിരുവല്ലയിലെ അഭയ കേന്ദ്രത്തിൽ ഓട്ടിസം ബാധിതനായ പതിനാറുകാരനെ കന്യാസ്ത്രീകൾ മർദ്ദിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനും ജീവനക്കാരിക്കുമെതിരെ തിരുവല്ല പോലീസ് കേസെടുത്തു എന്നായിരുന്നു വാർത്ത. ജുവനൈൽ, ഭിന്നശേഷി സംരക്ഷണ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്. തിരുവനന്തപുരം വെള്ളറട കൂത്താടി സെന്റ് ആൻഡ്സ് കോൺവെന്റിനു കീഴിൽ പ്രവർത്തിക്കുന്ന സ്നേഹഭവനിലെ സിസ്റ്റർ മർദ്ദിച്ചുവെന്നു കാണിച്ച് കുട്ടിയുടെ മാതാവ് നൽകിയ പരാതിയിലാണ് പ്രിൻസിപ്പലിനും ജീവനക്കാരിക്കുമെതിരെ തിരുവല്ല പോലീസ് കേസെടുത്തത്.
സംഭവത്തിൽ എത്രയുംവേഗം അന്വേഷണത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് — മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
English Summary: A 16-year-old boy with autism was brutally beaten: Minister Dr R Bindu sought a report
You may like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.