19 December 2025, Friday

Related news

December 19, 2025
December 19, 2025
December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025

ബീഹാറില്‍ സീറ്റ് നിഷേധം: ബിജെപിഎംപി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 2, 2024 4:08 pm

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ സിറ്റിംങ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബീഹാറില്‍ ബിജെപി എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു മുസഫര്‍പൂര്‍ എംപി അജയ് നിഷാദാണ് ബിജെപിയില്‍ നിന്നും രാജിവെച്ചത്. ബിജെപിയുടെ വഞ്ചന തന്നെ ഞെട്ടിച്ചെന്ന് എക്സില്‍ കുറിച്ച അജയ് പറയുന്നു.

ബിജെപിയിലെ എല്ലാ ചുമതലകളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെയ്ക്കുന്നതായി അദ്ദേഹം വ്യക്തമാക്കിരണ്ട് തവണ മുസഫർപുർ മണ്ഡലത്തിൽ നിന്നും എംപിയായി ലോക്സഭയിലെത്തിയ അജയ് നിഷാദിന് ബിജെപിയുടെ അഞ്ചാം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടപ്പോൾ സീറ്റ് നിഷേധിക്കുകയായിരുന്നു. 

2019 ൽ നാലു ലക്ഷത്തിൽ പരം വോട്ടുകൾക്കായിരുന്നു അദ്ദേഹത്തിന്റെ വിജയം. ഇത്തവണ മുസഫർപുരിൽ നിന്ന് രാജ് ഭൂഷണ്‍ ബിജെപി ടിക്കറ്റിൽ മത്സരിക്കും.

Eng­lish Summary: 

Denial of seat in Bihar: BJP MP resigned from the par­ty and joined Congress

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.