അമേരിക്കയിലെ ബാള്‍ട്ടിമോറില്‍ ചരക്ക് കപ്പല്‍ ഇടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജ് തകർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഇന്ത്യൻ ജീവനക്കാർ കപ്പലിൽ തുടരും. 21 ക്രൂ അംഗങ്ങളാണ് കപ്പിലിലുള്ളത്. ഇവരെല്ലാവരും ഇന്ത്യാക്കാരാണ്.
ശ്രീലങ്കയിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടമുണ്ടായത്. അന്വേഷണം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമായി പറയാൻ സാധിക്കില്ലെന്ന് ഗ്രേസ് ഓഷ്യൻ പിടിഇ ആന്റ് സിനർജി മറൈൻ വക്താവ് പറഞ്ഞു. ഡാലി കണ്ടെയ്നർ കപ്പൽ ഓഷ്യൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലും സിനർജി മറൈൻ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുമുള്ളതാണ്. കണ്ടെയ്‌നർ കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. മാർച്ച് 26നാണ് കപ്പലിടിച്ചതിന് പിന്നാലെ ബാൾട്ടിമോറിലെ കൂറ്റൻ പാലം തകർന്നുവീണത്.
English Summary: Baltimore accident: Indian crew to remain on board till investigation is completed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.