19 December 2024, Thursday
KSFE Galaxy Chits Banner 2

സ്വർണവില കുതിപ്പ് തുടരുന്നു; പവന് 600 രൂപ കൂടി

Janayugom Webdesk
തിരുവനന്തപുരം
April 3, 2024 12:40 pm

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡില്‍. പവന് 600 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില ആദ്യമായി 51,000 കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതാണ് സംസ്ഥാനത്ത് സ്വർണവില കുത്തനെ കൂടാൻ കാരണം. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,280 രൂപയായി. 

ഗ്രാമിന് ഇന്ന് 75 രൂപയാണ് വർധിച്ചത്. വിപണി വില 6410 രൂപയാണ്. അന്താരാഷ്ട്ര സ്വർണ്ണവില 2285 ഡോളറും ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ലും ആണ്. ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ 56,000 രൂപ നൽകേണ്ടിവരും. വെള്ളിയുടെ വിലയും ഉയർന്നു. ഒരു ഗ്രാമം സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്. സ്വര്‍ണവില 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്. 

Eng­lish Summary:Gold prices con­tin­ue to rise; Pavan 600 more Rs

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.