21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

July 25, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024
April 7, 2024
April 3, 2024
March 26, 2024
March 17, 2024

പ്രവാസി സാഹോദര്യത്തിന്റെ സ്നേഹസന്ദേശങ്ങൾ പങ്കുവെച്ച് നവയുഗം കോബാർ മേഖല ഇഫ്താർ അരങ്ങേറി

Janayugom Webdesk
അൽഖോബാർ
April 3, 2024 4:25 pm

പ്രവാസലോകത്തെ സാഹോദര്യത്തിന്റെയും, ഊഷ്മള സൗഹൃദത്തിന്റെയും സ്നേഹസന്ദേശങ്ങൾ പങ്കുവെച്ച് നവയുഗം സാംസ്ക്കാരികവേദി അൽകോബാർ മേഖല കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. അൽഖോബാർ റഫ ആഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ വിരുന്നില്‍ കിഴക്കൻ പ്രാവശ്യയിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖർ ഉൾപ്പെടെ നാനാമതസ്തരായ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു. ഒരുമിച്ചുള്ള പ്രാര്‍ഥനയും, കുടുംബങ്ങളുടെ സംഗമവും കോബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് പരസ്പരസ്നേഹത്തിന്റെ നല്ലൊരു അനുഭവം നല്‍കി.

ഇഫ്താർ സംഗമത്തിന് നവയുഗം കോബാർ മേഖല നേതാക്കളായ അരുൺചാത്തന്നൂർ, ബിനു കുഞ്ഞ്, സജീഷ് പട്ടാഴി, സന്തോഷ്‌ ചങ്ങോലി, സജി അച്യുതൻ, എബിജോർജ്, ജിതേഷ്, ഷിജു, ശ്രീകുമാർ, ശ്യാം, ഇബ്രാഹീം, മീനു അരുൺ എന്നിവർ നേതൃത്വം നൽകി. നവയുഗം കേന്ദ്ര നേതാക്കളായ എം എ വാഹിദ്, ജമാൽ വില്യാപ്പള്ളി, ബെൻസി മോഹൻ, ഗോപകുമാർ, നിസാം കൊല്ലം, പ്രിജി കൊല്ലം, ദാസൻ രാഘവൻ, ഷിബുകുമാർ , മണിക്കുട്ടൻ, ലത്തീഫ് മൈനാഗപ്പള്ളി, ഉണ്ണി മാധവൻ, ശരണ്യ, മഞ്ജു അശോക് എന്നിവരും പങ്കെടുത്തു.

Eng­lish Sum­ma­ry: Kobar Region Iftar was staged by shar­ing mes­sages of love from expa­tri­ate brotherhood

You may also like this video

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.