7 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 10, 2024
October 21, 2024
October 4, 2024
October 3, 2024
October 2, 2024
September 26, 2024
September 22, 2024
September 22, 2024
September 19, 2024
September 10, 2024

ബലാ ത്സംഗ അതിജീവിതയോട് മുറിപ്പാടുകള്‍ വസ്ത്രം അഴിച്ചു കാണിക്കാൻ ആവശ്യപ്പെട്ട് മജിസ്ട്രേറ്റ്

Janayugom Webdesk
ജയ്പൂര്‍
April 3, 2024 8:48 pm

രാജസ്ഥാനില്‍ അതിജീവിതയോട് മോശമായി പെരുമാറിയ മജിസ്ട്രേറ്റിനെതിരെ പൊലീസ് കേസെടുത്തു. കരൗലി ജില്ലയിലെ ഹിന്ദൗണ്‍ കോടതി മജിസ്ട്രേറ്റിനെതിരെയാണ് കേസ്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിനിടെ ബലാത്സംഗത്തിനിടെയുണ്ടായ മുറിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടെന്നാരോപിച്ച് അതിജീവിത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 

മാര്‍ച്ച് 17നാണ് യുവതി ബലാത്സംഗത്തിനിരയായത്. തുടര്‍ന്ന് ഹിന്ദൗണ്‍ സദര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൊഴി രേഖപ്പെടുത്തുന്നതിനിടെയാണ് മജിസ്ട്രേറ്റിന്റെ ഭാഗത്ത് നിന്നും സഭ്യമല്ലാത്ത പെരുമാറ്റം യുവതി നേരിടേണ്ടി വന്നത്. മജിസ്ടേറ്റിനെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Mag­is­trate asked Bala Tsan­ga Ati­jeetha to undress and show her wounds

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.