ജസ്റ്റിസ് എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാനാക്കാനുള്ള സംസ്ഥാന സർക്കാർ ശുപാർശയിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഒപ്പ് വച്ചു. ശുപാർശയിൽ ഒപ്പിടാതെ ഏഴ് മാസമാണ് ഗവർണർ നിയമനം വൈകിപ്പിച്ചത്. മുഖ്യമന്ത്രിയും നിയമസഭാ സ്പീക്കറും പ്രതിപക്ഷ നേതാവുമടങ്ങുന്നതാണ് മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമിതി. ജസ്റ്റിസ് മണികുമാറിനെ നിയമിക്കുന്നതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ വിയോജനക്കുറിപ്പോടെയാണ് ശുപാർശ ഗവർണർക്ക് നൽകിയത്. ഇതിൽ ഒപ്പിടാൻ ഗവർണർ തയ്യാറായിരുന്നില്ല. പകരം ആക്ടിങ് ചെയർമാനായി കെ ബൈജുനാഥാണ് സേവനമനുഷ്ഠിച്ചിരുന്നത്. ഗവർണറുടെ ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കെതിരെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചപ്പോൾ ശുപാർശ അംഗീകരിക്കാത്ത നടപടിയും ചൂണ്ടിക്കാട്ടിയിരുന്നു.
English Summary: Justice S Manikumar, Chairman, Human Rights Commission
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.