21 May 2024, Tuesday

Related news

May 17, 2024
May 15, 2024
May 13, 2024
May 12, 2024
May 12, 2024
May 12, 2024
May 11, 2024
May 10, 2024
May 9, 2024
May 9, 2024

സ്വന്തം പതാകയ്ക്ക് അയിത്തം കല്‍പ്പിക്കുകയാണ് കോൺഗ്രസ്, ലീഗ് പതാക ഒളിപ്പിക്കുന്നു: മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 4, 2024 11:03 am

വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധിക്ക് സ്വന്തം പതാക പരസ്യമായി ഉയര്‍ത്തിക്കാട്ടാനുള്ള ആര്‍ജവം ഇല്ലാതായത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിവാദമുണ്ടായ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെയും ലീഗിന്റെ പതാകകള്‍ ഇത്തവണ ഒഴിവാക്കിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ട് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്ത്. ഇത് ഭീരുത്വമല്ലെയെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ ചോദിച്ചു.

ലീഗിന്റെ വോട്ടുവേണം, പതാക പാടില്ല എന്നാണ് പറയുന്നത്. ലീഗ് പതാക ലോകത്തെ കാണിക്കുന്നതില്‍ നിന്നും ഒളിച്ചോടാന്‍ സ്വന്തം കൊടിക്ക് അയിത്തം
കല്‍പ്പിക്കുന്ന വിധത്തിലേക്ക് എന്തുകൊണ്ട് കോണ്‍ഗ്രസ് താണുപോയെന്നും. ഇപ്പോഴത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക് ആ കൊടിയുടെ ചരിത്രം അറിയുമോ എന്ന് സ്വാഭാവികമായും സംശയം ഉയരുമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ സമ്പന്നമായ ചരിത്രത്തോടൊപ്പം ആ പതാക ഉയര്‍ത്തിപ്പിടിക്കാനായി ജീവത്യാഗം ചെയ്ത ധീരദേശാഭിമാനികളെക്കൂടി മറന്നിരിക്കുന്നു കോണ്‍ഗ്രസുകാര്‍.

1921 ല്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന സ്വാതന്ത്ര്യസമരത്തിന്റെ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു പതാകയെന്നത് മഹാത്മാ ഗാന്ധിയുടെ ആശയമായിരുന്നു. സ്വരാജ് ഫ്‌ലാഗ് എന്ന് പേരിട്ട ആ ത്രിവര്‍ണ്ണ പതാക ജാതിമതപ്രാദേശിക ഭേദമന്യേ എല്ലാ ഇന്ത്യക്കാരേയും ഒരുപോലെ പ്രതിനിധീകരിക്കുന്നു എന്ന സങ്കല്പമായിരുന്നു ഗാന്ധിജി മുന്നോട്ടു വച്ചത്. ആ പതാകയുടെ അടിസ്ഥാന സത്ത ഉള്‍ക്കൊണ്ടാണ് ഇന്ത്യയെന്ന മഹത്തായ ജനാധിപത്യ റിപ്പബ്ലിക്കിന്റെ പതാകയ്ക്കും രൂപം നല്‍കിയത്. ഈ പതാക ഉയര്‍ത്തി പിടിക്കാന്‍ സ്വാതന്ത്ര്യസമരകാലത്ത് നമ്മുടെ രാജ്യത്ത് എത്ര കോണ്‍ഗ്രസുകാര്‍ ബ്രിട്ടീഷ് പൊലീസിന്റെ മൃഗീയ മര്‍ദ്ദനം വാങ്ങിയിട്ടുണ്ട്. ഈ ചരിത്രം കോണ്‍ഗ്രസ് കാര്‍ക്കറിയില്ലേ. യൂണിയന്‍ ജാക്ക് വലിച്ച് താഴ്ത്തി ത്രിവര്‍ണ്ണ പതാക ഹോഷിയാപ്പൂര്‍ കോടതിയില്‍ ഉയര്‍ത്തി കെട്ടിയപ്പോള്‍ ആണ് ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിനെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് കടപ്പുറത്ത് ഉപ്പു കുറുക്കല്‍ സമരത്തിന് പങ്കെടുത്ത സഖാവ് ക്യഷ്ണപിള്ളയോട് ത്രിവര്‍ണ്ണ പതാക താഴെ വെയ്ക്കാന്‍ പൊലീസ് പറഞ്ഞു. 

തലങ്ങും വിലങ്ങും തല്ലിയിട്ടും നെഞ്ചോട് ചേര്‍ത്ത പതാക കൈവിടാന്‍ ആ ധീര ദേശാഭിമാനി തയ്യാറായില്ല. അങ്ങനെ ജ്വലിക്കുന്ന ഇന്നലെകള്‍ ഉള്ള പതാക പിന്നീട് കോണ്‍ഗ്രസ്സ് സ്വന്തം കൊടിയാക്കിയെങ്കിലും അതിന്റെ ചരിത്രത്തെ നിഷേധിക്കാനാവില്ല. ജ്വലിക്കുന്ന ചരിത്രമുള്ള പതാകയാണ് ബിജെപിയെ ഭയന്ന് കോൺഗ്രസ് ഒളിപ്പിക്കുന്നത്. ത്രിവർണ്ണ പതാക ഒഴിവാക്കുക എന്നത് സംഘപരിവാർ അജണ്ടയാണ് ഇതിന് കോൺഗ്രസ് വഴങ്ങി.ഈ കോൺഗ്രസ് ആണോ സംഘപരിവാറിനെതിരെ സമരം നയിക്കുക എന്നും അദ്ദേഹം ചോദിച്ചു. ജനങ്ങൾ എൽ ഡി എഫിൽ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നുവെന്നും വലിയ ജനക്കൂട്ടം യോഗങ്ങളിലേക്ക് എത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary:Congress is con­trol­ling its own flag, League is hid­ing its flag: CM
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.