ന്യൂഡല്‍ഹിയില്‍ നവജാത ശിശുക്കളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകള്‍ സജീവമാകുന്നു. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലും ഹരിയാനയിലുമായി സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) റെയ്ഡ് നടത്തി. അന്വേഷണത്തെ തുടര്‍ന്ന് കേശവപുരത്തെ ഒരു വീട്ടില്‍ നിന്ന് മൂന്ന് നവജാത ശിശുക്കളെ സിബിഐ രക്ഷപ്പെടുത്തി. സ്ത്രീകളും ആശുപത്രി ജീവനക്കാരും ഉള്‍പ്പെടെ ഏഴ് പേരെ സംഭവത്തില്‍ സിബിഐ അറസ്റ്റ് ചെയ്തു.
കൈക്കുഞ്ഞുങ്ങളെ വില്‍ക്കുന്നതിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തില്‍ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും കണ്ടെടുത്തി. രക്ഷിതാക്കളില്‍ നിന്നും വാടക അമ്മമാരില്‍ നിന്നും കുഞ്ഞുങ്ങളെ വാങ്ങിയശേഷം നാല് മുതല്‍ ആറ് ലക്ഷം രൂപയ്ക്ക് വരെ വില്‍പ്പന നടത്തിയിരുന്നു. ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകള്‍ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചതിലും പ്രതികള്‍ക്ക് പങ്കുള്ളതായി സിബിഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കുട്ടികളെ വാങ്ങിയവരും വിറ്റ സ്ത്രീയും ഉള്‍പ്പെടെ കേസുമാസി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യംചെയ്യാനാണ് സിബിഐ നീക്കം.
English Summary: Newborn babies for sale; Seven people were arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.