ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് നീക്കം.ഹൈക്കോടതി വിധി തെറ്റായ അനുമാനങ്ങളെ തുടര്‍ന്നാണെന്നാണ് വാദം. അതേ സമയം തീഹാര്‍ ജയിലില്‍ കഴിയുന്ന കെജ്രിവാളിനെ സന്ദര്‍ശിക്കാനുള്ള അനുമതി നിഷേധിച്ചിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഭവന്ത്മാന്‍, സഞ്ജയ് സിംങ് എന്നിവര്‍ക്കാണ് അനുമതി നിഷേധഇച്ചത്. സുരക്ഷാ ഭീഷിണി ചൂണ്ടിക്കാട്ടിയാണ് ജയില്‍ അധികൃതരുടെ നടപടി .അറസ്റ്റ് നിയമവിരുദ്ധമാണോയെന്ന് തീരുമാനിക്കാനാണ് ഹര്‍ജിയെന്ന് കോടതി പറഞ്ഞു. ഇഡി നല്‍കിയ തെളിവുകള്‍ സൂചിപ്പിക്കുന്നത് കെജ്രിവാള്‍ ഗൂഢാലോചന നടത്തിയെന്നാണ്.
മദ്യനയം രൂപീകരിക്കുന്നതില്‍ പങ്കാളിയാണെന്നും ഇഡി വെളിപ്പെടുത്തുന്നുവെന്നും ദില്ലി ഹൈക്കോടതി പറഞ്ഞു. മാപ്പുസാക്ഷികളെ അവഗണിച്ചാല്‍ നിയമവ്യവസ്ഥ മുന്നോട്ടുപോകില്ലെന്നും ഹൈക്കോടതി പറഞ്ഞു. മാപ്പുസാക്ഷികള്‍ ബോണ്ടുകള്‍ വാങ്ങുന്നതും മത്സരിക്കുന്നതും കോടതി വിഷയങ്ങളല്ല നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണെന്നും മുഖ്യമന്ത്രിക്ക് മാത്രമായി പ്രത്യേക പരിഗണനയില്ലെന്നും ഹൈക്കോടതി പറഞ്ഞു.
English Summary:
ED arrested; Kejriwal in Supreme Court against Delhi High Court
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.