16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 29, 2024
June 6, 2024
April 23, 2024
April 17, 2024
April 10, 2024
April 10, 2024
April 10, 2024
April 10, 2024
April 9, 2024
March 4, 2024

നന്ദകുമാറിനെ തനിക്ക് പരിചയപ്പെടുത്തി തന്നത് പി ജെ കുര്യനാണെന്ന് അനില്‍ ആന്റണി

കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണെന്നും അനില്‍ ആന്റണി
Janayugom Webdesk
തിരുവനന്തപുരം
April 10, 2024 1:01 pm

നന്ദകുമാറിനെ തനിക്ക് പരിയപ്പെടുത്തിതന്നത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യനാണെന്ന് പത്തനംതിട്ടയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ആന്റണി. കുര്യന്റെ ആളാണ് എന്ന് പറഞ്ഞാണ് വന്നതും പരിചയപ്പെട്ടതും. നടക്കാത്ത കാര്യങ്ങൾ പറഞ്ഞാണ് നന്ദകുമാർ വന്നത്‌. കുര്യന്റെ പ്രമാദമായ കേസ് ഒത്തുതീർപ്പാക്കിയത് നന്ദകുമാറാണെന്നും അനില്‍ ആന്റണി അഭിപ്രായപ്പെട്ടു.

സ്വന്തം വീട്ടിൽ മോഷണം നടത്തിയ ആളാണ് നന്ദകുമാർ.12 വർഷം മുൻപ് നന്ദകുമാറിനെ കണ്ടിട്ടുണ്ട്.പി ജെ കുര്യൻ രാഷ്ട്രീയ കുതികാൽ വെട്ടുന്ന ആളാണ്. കരുണാകരനെയും ആന്റണിയെയും ഉമ്മൻചാണ്ടിയെയും ചതിച്ച ആളാണ് പി ജെ കുര്യനെന്നും അനില്‍ അഭിപ്രായപ്പെട്ടു.

ആന്റോ ആന്റണിയും അദ്ദേഹത്തിന്റെ ഗുരു പി ജെ കുര്യനും ചേർന്നാണ് നന്ദകുമാറിനെ ഇറക്കിയത്. 2013ന് ശേഷം നന്ദകുമാറിനെ കണ്ടിട്ടില്ലെന്നും പി ജെ കുര്യൻ കള്ളം പറയുന്നുവെന്നും അനിൽ ആന്റണി വാദിച്ചു. 

Eng­lish Summary:
Anil Antony said that it was PJ Kuryan who intro­duced Nan­daku­mar to him

You may also like this video:

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.