എഐഎഡിഎംകെ ഡിഎംകെയുടെ തെരഞ്ഞെടുപ്പിലെ ശത്രുമാത്രമാണെന്നും എന്നാല്‍ ബിജെപി പ്രത്യയശാസ്ത്രപരമായി ഇന്ത്യാമുന്നണിയുടെയും,ജനങ്ങളുടെയും ശത്രുവാണെന്നും തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.
തന്റെ സ്ഥാനം സംരക്ഷിക്കാനാണ് എടപ്പാടി പളനിസ്വാമി ബിജെപി സര്‍ക്കാരിന്റെ എല്ലാ വഞ്ചനക്കും, കൂട്ടുനിന്നതെന്നും ഇപ്പോള്‍ രണ്ട് സഖ്യങ്ങളായി മത്സരിക്കുന്ന ബിജെപിയും എഐഎഡിഎംകെയും ജനവിരുദ്ധ സഖ്യങ്ങളാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടുതമിഴ്‌നാടിന്റെ മണ്ണ് സാമുദായിക സൗഹാര്‍ദത്തിന്റേതാണെന്നും ഇവിടെ വര്‍ഗീയ രാഷ്ട്രീയം വളര്‍ത്തി നേട്ടമുണ്ടാക്കുന്ന ബിജെപിക്ക് സ്ഥാനമുണ്ടാകില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.
ബിജെപിക്ക് എതിരായ ഒരു സാഹചര്യമാണ് തമിഴ്‌നാട്ടില്‍ എല്ലായിപ്പോഴുമുള്ളത്. ഈ സന്ദേശം ഇന്ത്യയില്‍ എല്ലായിടത്തും എത്തിക്കാനും, സാമുദായിക സൗഹാര്‍ദം ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയത്തിന്റെ നാടായി ഇന്ത്യയെ മാറ്റാനുമുള്ള ശ്രമം ഇന്ത്യ മുന്നണിയുടെ ഭാഗത്ത് നിന്നുണ്ടാകും. അതിന് വേണ്ടി സംഭാവന നല്‍കാന്‍ ഡിഎംകെക്ക് സാധിക്കും. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഡിഎംകെയുടെ നേതൃത്വത്തില്‍ ഇന്ത്യമുന്നണിക്ക് സമ്പൂര്‍ണ വിജയമുണ്ടാകുമെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞു കര്‍ഷകവിരുദ്ധമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍, പൗരത്വഭേതഗദി നിയമം തുടങ്ങി ബിജെപി സര്‍ക്കാറിന്റെ നിരവധിയായ ജനവിരുദ്ധ നിയമങ്ങളെ എഐഎഡിഎംകെ പിന്തുണച്ചിരുന്നു.
എഐഎഎഡിഎംകെ ജനറല്‍ സെക്രട്ടറിയായ എടപ്പാടി പളനിസ്വാമി തന്റെ സ്ഥാനം സംരക്ഷിക്കാനാണ് അത് ചെയ്തത്.എന്നാല്‍ ഇപ്പോള്‍ ബിജെപിയും എഐഎഡിഎംകെയും രണ്ട് മുന്നണികളായാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരുമിച്ച് നിന്ന് മത്സരിച്ചാല്‍ സമ്പൂര്‍ണ തകര്‍ച്ചയായിരിക്കും ഇരുകൂട്ടര്‍ക്കുമുണ്ടാകുക എന്ന തിരിച്ചറിവില്‍ നിന്നാണ് അങ്ങനെ ചെയ്യുന്നത്. മാത്രവുമല്ല തെരഞ്ഞെടുപ്പിന് ശേഷം ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഒന്നിക്കാമെന്ന ധാരണയും ഇവര്‍ തമ്മിലുണ്ട്.
English Summary:
AIADMK is an enemy of DMK; MK Stalin said that BJP is the enemy of India and the people
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.