23 January 2026, Friday

Related news

July 20, 2025
June 13, 2025
May 23, 2025
March 1, 2025
February 27, 2025
February 11, 2025
February 8, 2025
February 7, 2025
February 5, 2025
February 3, 2025

റെക്കോഡ് കുതിപ്പില്‍ ചൂട്; പക്ഷാഘാതവും മരണനിരക്കും ഉയരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 11, 2024 9:59 pm

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് കുതിച്ചുയരുന്ന അന്തരീക്ഷ താപനില പൊതുജനാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധനവിനനുസരിച്ച് പക്ഷാഘാതനിരക്കും ഇതുമൂലമുണ്ടാകുന്ന മരണവും അംഗഭംഗങ്ങളും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്ന് പതിറ്റാണ്ടുകാലത്തെ ആഗോള വിവരങ്ങള്‍ വിശകലനം ചെയ്താണ് പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.

2019ല്‍ 5.2 ലക്ഷത്തിലധികം പക്ഷാഘാത മരണങ്ങള്‍ക്ക് താപനിലയുമായി ബന്ധമുണ്ടെന്നാണ് പഠനത്തില്‍ പറയുന്നത്. താപനില കുറഞ്ഞതോ കൂടിയതോ ആണ് ഇത്തരം മരണങ്ങള്‍ക്ക് കാരണമായതെന്നും മെഡിക്കല്‍ ജേണലായ ന്യൂറോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

1990 മുതലുള്ള കണക്കുകളാണ് പഠനത്തിനായി ഉപയോഗിച്ചത്. അക്കാലത്തും ഉയര്‍ന്നതും താഴ്ന്നതുമായ താപനില പക്ഷാഘാതത്തിന് കാരണമായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് പക്ഷാഘാത സാധ്യത. എന്നാല്‍ ലോകമെമ്പാടും പ്രായഭേദമന്യേ പക്ഷാഘാതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു.

204 രാജ്യങ്ങളിലെയും ഭൂപ്രദേശങ്ങളിലെയും താപനില, പക്ഷാഘാത നിരക്കുകളാണ് പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ചൈനയിലെ സെന്‍ട്രല്‍ സൗത്ത് സര്‍വകലാശാലയിലെ സിയാങ്ങ്യ ആശുപത്രിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.1990നെക്കാള്‍ താപനിലയും പക്ഷാഘാത ബാധിതരുടെ നിരക്കും വര്‍ധിച്ചുവെന്നാണ് കണ്ടെത്തിയത്. ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ 10 വയസിന് മുകളിലുള്ളവരാണ് ഇത്തരത്തില്‍ മരിക്കുന്നത്.

ഇന്ത്യയില്‍ ഇക്കാലയളവില്‍ ശരീരതാപനിലയുമായി ബന്ധപ്പെട്ട 33,000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 55 ശതമാനത്തോളം വരുന്ന ഏകദേശം 18,000 മരണങ്ങള്‍ ഉയര്‍ന്ന താപനിലയുമായും 45 ശതമാനം വരുന്ന 15,000 ഓളം മരണങ്ങള്‍ കുറഞ്ഞതാപനിലയുമായും ബന്ധപ്പെട്ടതാണെന്ന് പഠനത്തില്‍ പറയുന്നു.

ഒരു ലക്ഷം പേരില്‍ 7.7 പുരുഷന്മാര്‍ക്ക് പക്ഷാഘാതമുണ്ടാകുമ്പോള്‍ സ്ത്രീകളില്‍ ഇത് 5.9 ആണ്. ഫോസില്‍ ഇന്ധനം, വനനശീകരണം, വ്യവസായ വികസനം എന്നിവയെത്തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനം ആരോഗ്യത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നുവെന്നത് സംബന്ധിച്ചാണ് പഠനം നടക്കുന്നത്.

Eng­lish Sum­ma­ry: Heat at record high; Paral­y­sis and death rates rise

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.