22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 16, 2024
December 14, 2024
December 14, 2024
December 10, 2024
December 9, 2024
December 3, 2024
November 30, 2024
November 30, 2024
November 21, 2024

കര്‍ഷക വിരുദ്ധതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിനും, ബിജെപിക്കും ഒരേ സ്വരമാണുള്ളതെന്ന് മുഖ്യമന്ത്രി

Janayugom Webdesk
തിരുവനന്തപുരം
April 12, 2024 2:04 pm

കര്‍ഷക വിരുദ്ധതയുടെ കാര്യത്തില്‍ ബിജെപിക്കും, കോണ്‍ഗ്രസിനും ഒരേ സ്വരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റബര്‍മേഖലയെ പ്രതിസന്ധിയിലാക്കിയത് യുപിഎ, എന്‍ഡിഎ സര്‍ക്കാരുകളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.യുപിഎ സർക്കാർ കർഷകർക്കുള്ള വാഗ്ദാനങ്ങളൊന്നും നടപ്പാക്കാതിരുന്നത് ജനങ്ങളെ അസംതൃപ്തിയിലാക്കി.

ആ ജനങ്ങളുടെ മുന്നിൽ ഒരുപാട് വാഗ്ദാധനങ്ങളുമായാണ് ബിജെപി പ്രത്യക്ഷപ്പെട്ടത്. ഓർമ്മയിലെ ആ വാഗ്ദാനങ്ങൾ. ഓരോആളുകളുടെ അക്കൗണ്ടിലും 15 ലക്ഷം രൂപ വീതം വരാൻ പോകുകയാണെന്ന് പറഞ്ഞ കാര്യം. അങ്ങനെ എന്തെല്ലാം പറഞ്ഞു ബിജെപി. അവരെങ്കിലും പ്രശ്നങ്ങൾ എല്ലാം പരിഹരിക്കും എന്ന് കരുതി 2014 ൽ ജനങ്ങൾ ബിജെപിയെ സ്വീകരിക്കാൻ തയ്യാറായി.

എന്നാൽ പറഞ്ഞ വാഗ്ദാനങ്ങൾ എല്ലാം അവർ മറന്നു. അവർ നടപ്പാക്കിയ നയങ്ങളും കോൺഗ്രസ് പിന്തുടർന്നവ തന്നെയായിരുന്നു. ഇതോടെ ജനങ്ങളെ തീവ്രദുരിതത്തിലേക്ക് ബിജെപി സർക്കാറും തള്ളിവിട്ടു. 2019ൽ അവർ വീണ്ടും അധികാരത്തിൽ വന്നപ്പോൾ ഭരണഘടനയടക്കം മാറ്റുവാനാണ് ശ്രമം.

ദുരിതത്തിന് മേലെ പല വിധ കരിനിയമങ്ങളും ബിജെപി അടിച്ചേൽപ്പിച്ചു. പൗരത്വ ഭേദഗതി നിയമമടക്കം ജനങ്ങളെ ഭിന്നിപ്പിക്കുവാനാണ് കൊണ്ടുവന്നത്. അഭയാർത്ഥികളെ മതാടിസ്ഥാനത്തിൽ ഈ നിയമം വേർത്തിരിക്കുന്നു. ഹിന്ദുത്വ അജണ്ടയുള്ള ആർഎസ്എസിന്റെ നയങ്ങളാണ് ബിജെപി പിന്തുടരുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോൺഗ്രസ് മൗനം പാലിക്കുന്നത് എന്തുകൊണ്ടാണ്. അവരുടെ മൗനം ആരുടെ അജണ്ടയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു 

Eng­lish Summary:
The Chief Min­is­ter said that the Con­gress and the BJP have the same voice when it comes to anti-farmers

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.