ഇല്ലൊട്ടു കണിക്കൊന്ന,നിറക്കുവാനുരുളിയില്‍-എന്നുണ്ണിക്കണ്ണനു വിഷുക്കണിയായ് കാഴ്ച വക്കാന്‍
വേനല്‍മഴയില്‍ കുതിര്‍ന്നുപോയൊക്കെയും ഇന്നിതാ-
വറുതിക്കൊരല്പം ശമനമുണ്ടാകിലും
വയലേലകളൊക്കെയും വിണ്ടുകീറികിടപ്പൂ-മഹാ
വ്യാധിയില്‍ ജീവിതം കോറിയിട്ടതുപോല്‍
കൊയ്ത്തുപാട്ടീണവും ദൂരത്തണഞ്ഞു പോയ്
ഏതോ കാലത്തിന്‍ കുത്തൊഴുക്കിലനാവൃതം സംഗതം
വിളയും എെശ്വര്യ ഫലസമ്പത്തുക്കളാല്‍
നിറയുന്ന വിഷുക്കാലവുമെങ്ങോ മറഞ്ഞുപോയ്
വിപണികള്‍ കയ്യടക്കിയ വിഷഫലങ്ങളാല്‍
നിറയുന്നു കണിവട്ടം ഒപ്പംപ്ളാസ്റ്റിക് കണിക്കൊന്നകളാല്‍ നിമഗ്നമായാധുനിക
കണിദര്‍ശനവും
നല്കിടാം വിഷുക്കൈനീട്ടം ഇനി തപാലില്‍; പിന്നെ ദൂരത്തുള്ളൊരു-
മാതാക്കള്‍ തന്നനനുഗ്രഹവും നേടിടാം
വീഡിയോക്കോളില്‍!
സമ്പല്‍സമൃദ്ധമാം വിഷുവിങ്ങെത്തുമ്പോള്‍
അന്‍പെഴും കാലത്തെ ഈവിധം
മുന്നില്‍ പകര്‍ത്തിടാം
വിഷുപക്ഷി പാട്ടും വിളവെടുപ്പും വിത്തും
കൈക്കോട്ടുമായുള്ളോ-
രുഴുതു മറിക്കലും
വെറും വൈലോപ്പിള്ളിതന്‍ കാവ്യസങ്കല്പമായ് മാറുമ്പോള്‍
മാവുപൂക്കുന്നതും അനുബന്ധമെന്നോണം പൂക്കള്‍ ഉലാവുന്നതും
കാളും വെയിലിലും കൂകൂ എന്നോതി കിളികള്‍ ഒാടിമറയുന്നതും
ഒക്കെയും വെറും ദിവാസ്വപ്നമായ് മാറുമ്പോള്‍
ഇത്ഥമെന്‍ പുതു കാല കൈനീട്ടമെന്നപോല്‍ നല്കിടാം ഒരു വിഷുക്കണി;
ഓര്‍മ്മയായ് മാറുന്നൊരു മകരക്കൊയ്ത്തിന്‍ ബാക്കിപത്രം.
നന്ദകുമാര്‍ ചൂരക്കാട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.