23 January 2026, Friday

Related news

January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026

ഓഹരിവിപണികളില്‍ വന്‍ ഇടിവ്; നിക്ഷേപകര്‍ക്ക് നഷ്ടം 5.18 ലക്ഷം കോടി

Janayugom Webdesk
മുംബൈ
April 15, 2024 10:51 pm

ഇറാന്‍-ഇസ്രയേല്‍ സൈനിക സംഘര്‍ഷത്തിന് പിന്നാലെ ഓഹരിവിപണികളില്‍ വന്‍ തകര്‍ച്ച. മുന്‍നിര ഏഷ്യന്‍ വിപണികള്‍ ഉലഞ്ഞതിന്റെ പ്രകമ്പനം ഇന്ത്യയിലും അലയടിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും വലിയ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇന്നലെ ഒരു ദിവസംകൊണ്ട് മാത്രം 5.18 ലക്ഷം കോടി നിക്ഷേപകര്‍ക്ക് നഷ്ടമായി. 

കഴിഞ്ഞയാഴ്ച 74,244ല്‍ വ്യാപാരം അവസാനിപ്പിച്ച സെന്‍സെക്‌സ് വ്യാപാരം തുടങ്ങിയത് തന്നെ വന്‍ ഇടിവോടെ 73,315ലാണ്. ഒരിക്കല്‍ പോലും നേട്ടത്തിന്റെ പാതയിലേറാന്‍ കഴിയാത്ത സെന്‍സെക്‌സ് വ്യാപാരം അവസാനിപ്പിച്ചതാകട്ടെ 845.12 പോയിന്റിടിഞ്ഞ് 73,399.78 ലായിരുന്നു. 1.14 ശതമാനം ഇടിവ് നേരിട്ടു. 22,339ല്‍ വ്യാപാരം തുടങ്ങിയ നിഫ്റ്റി 246.90 പോയിന്റ് ഇടിഞ്ഞു. 1.10 ശതമാനം തകര്‍ച്ച നേരിട്ട് 22,272.50ലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

Eng­lish Summary:Huge fall in stock mar­kets; 5.18 lakh crore loss to investors
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.