22 January 2026, Thursday

Related news

January 22, 2026
January 21, 2026
January 20, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026

ഒഡിഷയില്‍ ഫ്‌ളൈഓവറില്‍ നിന്ന് ബസ് താഴേക്ക് മറിഞ്ഞു; അഞ്ചു പേര്‍ക്ക് ദാരുണാ ന്ത്യം

Janayugom Webdesk
ഭുവനേശ്വര്‍
April 16, 2024 9:09 am

ഒഡിഷയില്‍ ഫ്‌ളൈഓവറില്‍ നിന്നും ബസ് തെന്നി താഴേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. ജാജ്പൂരിലെ ബാരാബാത്തിക്ക് സമീപമുള്ള എന്‍എച്ച് 16ലുള്ള ഫ്‌ളൈഓവറില്‍ നിന്നാണ് ബസ് മറിഞ്ഞത്. രണ്ട് പേര്‍ സംഭവസ്ഥത്ത് വച്ച് മരിച്ചിരുന്നു. മൂന്നു പേര്‍ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.

സംഭവത്തില്‍ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് അനുശോചനം അറിയിച്ചു. തുടര്‍ന്ന് മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്നു ലക്ഷം വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പുരിയില്‍ നിന്നും ഹല്‍ദിയയിലേക്കുള്ള ബസില്‍ അമ്പതോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ധര്‍മശാല സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് പിന്നാലെ പ്രദേശവാസികളും ഫയര്‍ഫോഴ്‌സുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അഞ്ചു പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഡ്രൈവര്‍ അശ്രദ്ധമായി ബസ് ഓടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Eng­lish Sum­ma­ry: Bus falls off fly­over in Odisha; Five peo­ple met a trag­ic end
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.